‘സോഷ്യൽമീഡിയയിൽ കാണുന്നതല്ല കോൺഗ്രസ്; റീൽസിൽ കാണുന്നതുമല്ല: വി ഡി സതീശൻ | Opposition leader V D Satheesan congress social media controversy | Kerala
Last Updated:
കേരളത്തിലെ കോണ്‍ഗ്രസിന് ഔദ്യോഗികമായി ഒരു സോഷ്യല്‍മീഡിയ സംവിധാനം ഉള്ളതായി തനിക്കറിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു
തിരുവനന്തപുരം: സോഷ്യൽമീഡിയയിൽ കാണുന്നതല്ല കോൺഗ്രസെന്ന് വി ഡി സതീശൻ. കോൺഗ്രസ് റീൽസുകളിൽ കാണുന്നതല്ലെന്നും കോൺഗ്രസ് ജീവിക്കുന്നത് ജനമനസുകളിലാണെന്നും വി ഡി സതീശൻ പറഞ്ഞു. മുന്‍ എംഎല്‍എ വി ടി ബല്‍റാം കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ വിങ്ങിന്റെ ചുമതലയൊഴിഞ്ഞെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസിന് ധീരന്മാരായ പ്രവർത്തകരുണ്ട്. അവരെയൊന്നും അണുവിടെ ചലിപ്പിക്കാൻ ഇവിടത്തെ പ്രചരണങ്ങൾക്ക് കഴിയില്ല. കേരളത്തിലെ കോണ്‍ഗ്രസിന് ഔദ്യോഗികമായി ഒരു സോഷ്യല്‍മീഡിയ സംവിധാനം ഉള്ളതായി തനിക്കറിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.
വി ടി ബല്‍റാം ഇപ്പോഴും കെപിസിസി ഉപാധ്യക്ഷനാണ്. അദ്ദേഹത്തെ ഒരു സ്ഥലത്ത് നിന്നും പുറത്താക്കിയിട്ടില്ലെന്നും വി ഡി സതീശൻ പറഞ്ഞു. കേരളത്തിലെ കോണ്‍ഗ്രസിന് ഔദ്യോഗികമായി ഒരു സോഷ്യല്‍മീഡിയ സംവിധാനം ഉള്ളതായി അറിയില്ലെന്നും. കോണ്‍ഗ്രസിന്റെ പേരില്‍ കോണ്‍ഗ്രസ് വിരുദ്ധരടക്കം പല ഗ്രൂപ്പുകളും ഉണ്ടാക്കുന്നുണ്ട്. കെപിസിസി പ്രസിഡന്റ് ഇക്കാര്യങ്ങള്‍ പരിശോധിച്ച് നടപടിയെടുക്കട്ടെയെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസിന്റെ പേരില്‍ കോണ്‍ഗ്രസ് വിരുദ്ധരടക്കം പല ഗ്രൂപ്പുകളും ഉണ്ടാക്കുന്നുണ്ട്. കെപിസിസി പ്രസിഡന്റ് ഇക്കാര്യങ്ങള്‍ പരിശോധിച്ച് നടപടിയെടുക്കട്ടെയെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
Thiruvananthapuram,Kerala
September 08, 2025 11:00 AM IST
