Leading News Portal in Kerala

മരിക്കും മുമ്പ് അമ്മയ്ക്ക് സന്ദേശമയച്ചു; 4 മാസം മുൻപ് വിവാഹിതയായ 21കാരി ജീവനൊടുക്കി|21-year-old woman who was married 4 months ago ends life after sending message to mother before dying | Kerala


Last Updated:

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നന്ദനയെ മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്

News18News18
News18

4 മാസം മുൻപ് വിവാഹിതയായ 21കാരി ഭർതൃവീട്ടിൽ തൂങ്ങിമരിച്ചു. മേൽപ്പറമ്പ് അരമങ്ങാനം ആലിങ്കാൽ തൊട്ടിയിൽ വീട്ടിൽ രഞ്ജേഷിന്റെ ഭാര്യ കെ. നന്ദന (21) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയാണ് നന്ദനയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന് തൊട്ടുമുമ്പ് താൻ മരിക്കാൻ പോവുകയാണെന്ന് നന്ദന അമ്മയ്ക്ക് സന്ദേശമയച്ചിരുന്നു.

പെരിയ ആയംപാറ വില്ലാരംപെതി സ്വദേശികളായ കെ. രവിയുടെയും സീനയുടെയും ഏകമകളാണ് നന്ദന. പ്രണയത്തിലായിരുന്ന നന്ദനയും രഞ്ജേഷും ഏപ്രിൽ 26-നാണ് വിവാഹിതരായത്.

ഞായറാഴ്ച രാവിലെ നന്ദന അമ്മയ്ക്ക് സന്ദേശം അയച്ചതിനെത്തുടർന്ന് കുടുംബം ഉടൻതന്നെ രഞ്ജേഷിന്റെ വീട്ടുകാരെ വിവരം അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നന്ദനയെ മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. മുറി അകത്തുനിന്ന് പൂട്ടിയതിനാൽ വാതിൽ പൊളിച്ചാണ് വീട്ടുകാർ അകത്തുകയറിയത്.

സംഭവത്തിൽ മേൽപ്പറമ്പ് പോലീസ് കേസെടുത്തു. ആർ.ഡി.ഒ. ബിനു ജോസഫ്, എസ്.ഐ. കെ.എൻ. സുരേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.