Leading News Portal in Kerala

വ്ലോ​ഗർ മുകേഷ് എം. നായർ പെൺകുട്ടിയെ ഉപദ്രവിച്ചതിനു തെളിവില്ലെന്ന് റിപ്പോർട്ട്|no evidence against vlogger mukesh m nair in pocso case | Kerala


Last Updated:

ചിത്രീകരണ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ലെന്നും റിപ്പോർട്ട്

News18News18
News18

വ്ലോഗർ മുകേഷ് എം. നായർക്കെതിരെയുള്ള കേസിൽ പോക്സോ കുറ്റം ചുമത്താൻ തെളിവില്ലെന്ന് പൊലീസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി അന്വേഷണസംഘം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.

പോലീസ് റിപ്പോർട്ട് പ്രകാരം പ്രായപൂർത്തിയാകാത്ത കുട്ടിയുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച കുറ്റം മാത്രമാണ് മുകേഷിനെതിരെ നിലനിൽക്കുന്നത്. പെൺകുട്ടി ആദ്യം നൽകിയ പരാതിയിൽ ഇല്ലാത്ത കാര്യങ്ങൾ പിന്നീട് മൊഴിയിൽ കൂട്ടിച്ചേർത്തത് സംശയാസ്പദമാണെന്ന് പോലീസ് റിപ്പോർട്ടിൽ പറയുന്നു. ചിത്രീകരണ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ലെന്നും റിപ്പോർട്ട്.

റീൽസ് ഷൂട്ടിങ്ങിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിർബന്ധിച്ച് അർദ്ധനഗ്നയാക്കിയെന്നും സ്വകാര്യഭാഗങ്ങളിൽ സ്പർശിച്ചെന്നും ആരോപിച്ച് ഏപ്രിലിൽ മുകേഷ് എം. നായർക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തിരുന്നു. പതിനഞ്ചുകാരിയുടെ മാതാപിതാക്കളുടെ പരാതിയെത്തുടർന്ന് കോവളം പോലീസാണ് കേസെടുത്തത്. ഫെബ്രുവരിയിൽ കോവളത്തെ റിസോർട്ടിൽ വെച്ചാണ് ഈ റീൽസിൻ്റെ ചിത്രീകരണം നടന്നത്. റീൽസ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചതിന് പിന്നാലെ വലിയ വിമർശനം ഉയർന്നിരുന്നു.

ഈ സംഭവത്തിൽ പെൺകുട്ടിയെ ഷൂട്ടിങ്ങിനായി എത്തിച്ച കോഓർഡിനേറ്റർക്കെതിരെയും കേസെടുത്തിരുന്നു. കൂടാതെ, മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ വീഡിയോ ചെയ്തതിനും മുകേഷ് എം. നായർക്കെതിരെ മുൻപ് പോലീസ് കേസെടുത്തിട്ടുണ്ട്.