Leading News Portal in Kerala

വിരലിൽ പുസ്തകം കറക്കി ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടംനേടിയ വിദ്യാർത്ഥി വീട്ടിനുള്ളിൽ മരിച്ച നിലയിൽ| Sreehari who set a record for book spinning was found dead in kasargod | Kerala


Last Updated:

പടന്നക്കാട് നെഹ്റു കോളേജിലെ അവസാന വർഷ ബിരുദ വിദ്യാർത്ഥിയും കോളേജിലെ എസ്എഫ്ഐ യൂണിറ്റ് വൈസ് പ്രസിഡൻ്റുമായിരുന്നു

ശ്രീഹരിശ്രീഹരി
ശ്രീഹരി

കാസർഗോഡ്: കൈവിരലിൽ പുസ്തകം കറക്കി ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടംപിടിച്ച കോളേജ് വിദ്യാർത്ഥിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പടന്നക്കാട് കരുവളം കാരാക്കുണ്ട് റോഡ് ശ്രീനിലയത്തിൽ പവിത്രൻ അച്ചാംതുരുത്തി- ശാന്ത ദമ്പതികളുടെ മകൻ ശ്രീഹരി (20) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടുകാർ കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും അതിനു മുൻപേ മരിച്ചിരുന്നു.

പടന്നക്കാട് നെഹ്റു കോളേജിലെ അവസാന വർഷ ബിരുദ വിദ്യാർത്ഥിയും കോളേജിലെ എസ്എഫ്ഐ യൂണിറ്റ് വൈസ് പ്രസിഡൻ്റുമായിരുന്നു. ഒരു വിരലിൽ ഒരു മണിക്കൂർനേരം നിർത്താതെ പുസ്തകം കറക്കിയായിരുന്നു ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡ് നേടിയത്. ശ്രീഹരിയുടെ മരണത്തിൽ ഹൊസ്ദുർഗ് പൊലീസ് കേസെടുത്തു. സഹോദരി: ശ്രീക്കുട്ടി (അധ്യാപിക കാഞ്ഞങ്ങാട് ക്രൈസ്റ്റ്).

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡൽഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)

മലയാളം വാർത്തകൾ/ വാർത്ത/Kerala/

വിരലിൽ പുസ്തകം കറക്കി ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടംനേടിയ വിദ്യാർത്ഥി വീട്ടിനുള്ളിൽ മരിച്ച നിലയിൽ