രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യുവനടി മൊഴി നൽകി ; തെളിവുകൾ കൈമാറി|Young actress gives statement against Rahul Manmkootatil and evidence handed over | Kerala
Last Updated:
ഹോട്ടലിലേക്ക് ക്ഷണിച്ച സ്ക്രീൻഷോട്ട് അടക്കമാണ് അന്വേഷണ സംഘത്തിന് കൈമാറിയത്
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യുവനടി മൊഴി നൽകിയതായി റിപ്പോർട്ട്. രാഹുലിനെതിരായ തെളിവുകൾ ക്രൈംബ്രാഞ്ചിന് കൈമാറി. ഹോട്ടലിലേക്ക് ക്ഷണിച്ച സ്ക്രീൻഷോട്ട് അടക്കമാണ് അന്വേഷണ സംഘത്തിന് കൈമാറിയത്. വെളിപ്പെടുത്തലിൽ ഉറച്ച് നിൽക്കുന്നതായി നടി വ്യക്തമാക്കി. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിയമനടപടിക്കില്ലെന്നും അവർ വ്യക്തമാക്കി.
അതേസമയം താൻ ഉന്നയിച്ച പ്രശ്നങ്ങൾ ഒരിക്കലും അവസാനിക്കുന്നവയല്ലെന്ന് നടി റിനി ആൻ ജോർജ്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിയമനടപടിക്കില്ലെന്ന് യുവനടി അന്വേഷണ സംഘത്തെ അറിയിച്ചുവെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് റിനി നിലപാട് വ്യക്തമാക്കിയത്.
“പോരാട്ടം തുടരുക തന്നെ ചെയ്യും. ഉന്നയിച്ച കാര്യം കൊള്ളുന്നവർക്ക് പൊള്ളുന്നത് കൊണ്ടാണ് തനിക്കെതിരായ പെയ്ഡ് ആക്രമണം. നിയമവഴികൾ ഇല്ല എന്നതിനർത്ഥം എല്ലാം അവസാനിച്ചു എന്നല്ലല്ലോ,” റിനി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. സൈബർ ആക്രമണങ്ങളെ താൻ ഭയപ്പെടുന്നില്ലെന്നും, ഈ പോരാട്ടത്തിൽ സത്യം ജയിക്കുമെന്നും റിനി കൂട്ടിച്ചേർത്തു. തൻ്റെ പോരാട്ടം തുടരുമെന്നും, സൈബർ ആക്രമണങ്ങൾ കൊണ്ടൊന്നും തളരില്ലെന്നും റിനി ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ വ്യക്തമാക്കി.
Thiruvananthapuram,Kerala
September 10, 2025 10:24 PM IST
