Leading News Portal in Kerala

ബൈക്കിൽ പിക്കപ്പ് വാനിടിച്ച് എസ്ബിഐ ബാങ്ക് മാനേജർ മരിച്ചു; അച്ഛന് പരിക്ക്| SBI bank manager dies after pickup truck hits bike father injured in palakkad | Kerala


Last Updated:

എതിർ ദിശയിൽ മറ്റൊരു വാഹനത്തെ മറികടന്ന് അമിത വേഗതയിൽ വന്ന പിക്കപ്പ് ഇവർ സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു

അപകട ദൃശ്യങ്ങൾ, കൃഷ്ണദാസ്അപകട ദൃശ്യങ്ങൾ, കൃഷ്ണദാസ്
അപകട ദൃശ്യങ്ങൾ, കൃഷ്ണദാസ്

പാലക്കാട്: അച്ഛനും മകനും സഞ്ചരിച്ച ബൈക്കിൽ പിക്കപ്പ് വാനിടിച്ച് മകൻ മരിച്ചു. അച്ഛന് പരിക്ക്. വടക്കഞ്ചേരി എസ്ബിഐ ബ്രാഞ്ചിലെ മാനേജർ ഒറ്റപ്പാലം പാലാട്ട് റോഡിൽ കുന്നത്ത് വീട്ടിൽ കൃഷ്ണദാസ് ആണ് മരിച്ചത്. അച്ഛൻ രാജശേഖരന് പരിക്കേറ്റു. ബുധനാഴ്ച രാത്രി ഏഴരയോടെ വടക്കഞ്ചേരി ടൗണിൽ എച്ച്ഡിഎഫ്സി ബാങ്കിന് മുൻവശത്തായിരുന്നു അപകടം. എതിർ ദിശയിൽ മറ്റൊരു വാഹനത്തെ മറികടന്ന് അമിത വേഗതയിൽ വന്ന പിക്കപ്പ് ഇവർ സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കൃഷ്ണദാസ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.