കൊല്ലത്ത് അധ്യാപകനും പ്ലസ് ടു വിദ്യാർത്ഥിയും തമ്മിലടിച്ച സംഭവം; അധ്യാപകന് സസ്പെൻഷൻ| Teacher suspended for beating Plus Two student in kollam | Kerala
Last Updated:
അധ്യാപകനെ വിദ്യാർത്ഥിയാണ് ആദ്യം തല്ലിയത്. വിദ്യാർത്ഥിക്ക് എതിരെയും നടപടി ഉണ്ടാകും. അധ്യാപകനെ തല്ലിയാലും വിദ്യാർത്ഥിയെ തല്ലാൻ പാടില്ല എന്നുള്ളതാണല്ലോ രീതി എന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു
കൊല്ലം: അഞ്ചാലുംമൂട് സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥിയും അധ്യാപകനും തമ്മിലടിച്ച സംഭവത്തിൽ അധ്യാപകനെ സസ്പെൻഡ് ചെയ്തു. കായികാധ്യാപകൻ മുഹമ്മദ് റാഫിയെയാണ് സസ്പെൻഡ് ചെയ്തത്. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടേതാണ് നടപടി. അധ്യാപകനെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.
അഞ്ചാലുംമൂട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ബിഎൻഎസ് 114, ജുവനൈൽ ജസ്റ്റിസ് ആക്ടിന്റെ വിവിധ വകുപ്പുകൾ എന്നിവയാണ് അധ്യാപകനെതിരെ ചുമത്തിയിട്ടുള്ളത്. സംഭവത്തിൽ ശിശുക്ഷേമ സമിതിയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് അധ്യാപകനും വിദ്യാര്‍ത്ഥിയും തമ്മില്‍ സംഘട്ടനമുണ്ടായത്. ആദ്യം വിദ്യാർത്ഥിയാണ് അധ്യാപകനെ മർദിച്ചത്. പിന്നാലെ അധ്യാപകൻ വിദ്യാര്‍ത്ഥിയുടെ മൂക്കിടിച്ച് തകര്‍ക്കുകയായിരുന്നു. തലയ്ക്കും പരിക്കേറ്റിരുന്നു. ഗുരുതര പരിക്കേറ്റ കുട്ടിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അധ്യാപകനും പരിക്കേറ്റിരുന്നു. വിദ്യാര്‍ത്ഥി മറ്റൊരു പെണ്‍കുട്ടിയെ തെറി വിളിച്ചത് ചോദ്യം ചെയ്തതാണ് സംഘട്ടനത്തിന് കാരണമായതെന്നാണ് വിവരം.
Kollam,Kollam,Kerala
September 11, 2025 11:12 AM IST
