നൈറ്റ് ഡ്യൂട്ടിക്കിടെ പീഡിപ്പിക്കാൻ ശ്രമിച്ചു;സെക്ഷൻ ഓഫീസര്‍ക്കെതിരേ വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസറുടെ പരാതി Woman Beat Forest Officer files complaint against Section Officer for attempting to rape her during night duty in Wayanad | Kerala
Last Updated:
വനംവകുപ്പിന്റെ ഇന്റേണല്‍ കമ്മിറ്റി സംഭവം അന്വേഷിക്കുകയും ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു
വയനാട് സുഗന്ധഗിരി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസിവെച്ച് നൈറ്റ് ഡ്യൂട്ടിക്കിടെ വനിതാ ബീറ്റ് ഓഫീസറെ പീഡിപ്പിക്കാൻ ശ്രമിച്ചു.സഹപ്രവര്‍ത്തകനായ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസറാണ് തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസറുടെ പരാതി.സുഗന്ധഗിരി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസറായ രതീഷ് കുമാറിനെതിരെയാണ് വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരാതി നിൽകിയിരിക്കുന്നത്.
പീഡന ശ്രമം ചെറുക്കാന്‍ വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസർ രാത്രി ഓഫീസില്‍നിന്ന് ഇറങ്ങി ഓടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.വനംവകുപ്പിന്റെ ഇന്റേണല്‍ കമ്മിറ്റി സംഭവം അന്വേഷിക്കുകയും തുടർന്ന് ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ കല്‍പ്പറ്റ റേഞ്ച് ഓഫീസിലേക്ക് സ്ഥലംമാറ്റുകയും ചെയ്തിരുന്നു.സംഭവത്തിൽ വകുപ്പുതല അന്വേഷണം നടക്കുകയാണ്. വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസർ പടിഞ്ഞാറത്തറ പോലീസിലും പരാതി നൽകിയിട്ടുണ്ട്.
September 12, 2025 3:00 PM IST
നൈറ്റ് ഡ്യൂട്ടിക്കിടെ പീഡിപ്പിക്കാൻ ശ്രമിച്ചു;സെക്ഷൻ ഓഫീസര്‍ക്കെതിരേ വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസറുടെ പരാതി
