Leading News Portal in Kerala

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രതിനിധി സംഘം എകെജി സെന്റർ സന്ദർശിച്ചു Chinese Communist Party delegation visits Thiruvananthapuram AKG Center | Kerala


Last Updated:

പ്രതിനിധി സംഘത്തെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നേതൃത്വത്തിൽ സ്വീകരിച്ചു

News18News18
News18

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രതിനിധി സംഘം തിരുവനന്തപുരം എകെജി സെന്റർ സന്ദർശിച്ചു. ചൈനീസ് എംബസിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ ഹെ മെങ്, രാഷ്ട്രീയ പാർടികളുടെ കാര്യങ്ങളുടെ ചുമതലയുള്ള എംബസിയിലെ കൗൺസിലർ ഷൗ ഗുവോഹി, രാഷ്ട്രീയ പാർടികളുടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന എംബസിയുടെ സെക്കൻഡ് സെക്രട്ടറി ഗുവോ ഡോങ്ഡോങ് എന്നിവരടങ്ങുന്ന സംഘമാണ് എകെജി സെന്റർ സന്ദർശിച്ചത്. പ്രതിനിധി സംഘത്തെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. സിപിഎമ്മിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് സന്ദർശന വിവരം അറിയിച്ചത്.