Leading News Portal in Kerala

Kerala Rain Alert: ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യുനമർദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ സാധ്യത|Kerala Rain Alert 13 september Low pressure again in the Bay of Bengal Rain likely in state coming days | Kerala


Last Updated:

വടക്കൻ ആന്ധ്രാപ്രദേശ്–തെക്കൻ ഒഡീഷ തീരത്തിന് സമീപം ന്യുനമർദ്ദം രൂപപ്പെട്ടു

News18News18
News18

തിരുവനന്തപുരം: സംസ്ഥാനത്ത് വരം ദിവസങ്ങളിലം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യുനമർദ്ദം. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്നുള്ള വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി, വടക്കൻ ആന്ധ്രാപ്രദേശ്–തെക്കൻ ഒഡീഷ തീരത്തിന് സമീപം ന്യുനമർദ്ദം രൂപപ്പെട്ടു. കേരളത്തിൽ അടുത്ത 5 ദിവസം നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

13/09/2025 : തമിഴ്നാട് തീരം, ഗൾഫ് ഓഫ് മാന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, ആന്ധ്രപ്രദേശ് തീരം, മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.