Leading News Portal in Kerala

വയനാട്ടിൽ ജീവനൊടുക്കിയ കോൺഗ്രസ് നേതാവ് വിജയന്റെ മരുമകൾ പത്മജ ജീവനൊടുക്കാൻ ശ്രമിച്ചു Padmaja the daughter-in-law of Congress leader Vijayan attempted to end her life | Kerala


Last Updated:

കോൺഗ്രസ് പാർട്ടി വഞ്ചിച്ചുവെന്ന് കഴിഞ്ഞ ദിവസം പത്മജ പറഞ്ഞിരുന്നു

News18News18
News18

വയനാട്ടിൽ ജീവനൊടുക്കിയ കോൺഗ്രസ് നേതാവ് വിജയന്റെ മരുമകൾ പത്മജ ജീവനൊടുക്കാൻ ശ്രമിച്ചു. കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ച പത്മജയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ജീവനൊടുക്കിയ ചെയ്ത വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെ കുടുംബം കഴിഞ്ഞദിവസം രംഗത്തുവന്നിരുന്നു.കോൺഗ്രസ് പാർട്ടി വഞ്ചിച്ചെന്ന് കഴിഞ്ഞ ദിവസം പത്മജ പറഞ്ഞിരുന്നു. കല്‍പ്പറ്റ എം.എല്‍.എ ടി.സിദ്ദിഖും കോണ്‍ഗ്രസും പറഞ്ഞ പണം തരാതെ തങ്ങളെ പറ്റിച്ചെന്നായിരുന്നു ആരോപണം.

തന്‍റെ ഭര്‍ത്താവ് ആശുപത്രിയിലായിരുന്നപ്പോള്‍ ബില്‍ അടക്കാമെന്ന് ടി.സിദ്ദിഖ് പറഞ്ഞിരുന്നെന്നും എന്നാല്‍ പണം തന്നില്ലെന്നും ഫോണ്‍ വിളിച്ചപ്പോള്‍ എടുത്തില്ലെന്നും പത്മജ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.കള്ളന്‍മാര് വെള്ളയും വെള്ളയുമിട്ട് നടക്കുന്നുവെന്നും കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയെ വിശ്വസിക്കുന്നവര്‍ മരിക്കുന്നുവെന്നുമായിരുന്നു പത്മജയുടെ വിമർശനം.

അതേസമയം പുൽപ്പള്ളിയിൽ ജീവനൊടുക്കിയ കോൺഗ്രസ് നേതാവ് ജോസ് നെല്ലേടത്തിൻ്റെ ആത്മഹത്യാക്കുറിപ്പ് വീട്ടിൽ നിന്ന് കണ്ടെത്തിയിരുന്നു.പാർട്ടി ഒപ്പം നിന്നില്ലെന്നും സമൂഹ മാധ്യമങ്ങളിലെ വ്യക്തിഹത്യ വിഷമമുണ്ടാക്കിയെന്നും ആത്മഹത്യാക്കുറിപ്പിൽ പരാമർശിച്ചിരുന്നു