ഇനി മുതൽ മരപ്പട്ടിയോടും ബഹുമാനം ആകാം; പിടിക്കണമെങ്കിൽ പ്രത്യേക അനുമതി വേണം Kerala Forest Department has moved the Asian palm cive from Schedule two to Schedule one seek special permission to catch | Kerala
Last Updated:
പനയിൽ കയറി കള്ളു കട്ടു കുടിക്കുന്ന മരപ്പട്ടിയെക്കൊണ്ട് ഏറ്റവും ബുദ്ധിമുട്ടുന്നത് കള്ളുചെത്തുകാരും തട്ടിൻപുറമുള്ള വീടുകൾ ഉള്ളവരുമാണ്
മരപ്പട്ടിയെ വനംവകുപ്പ് ഷെഡ്യൂൾ രണ്ടിൽനിന്ന് ഒന്നിലേക്കു മാറ്റി.പുതിയ നിയമപ്രകാരം മരപ്പട്ടിയെ പിടികൂടണമെങ്കിൽ ഉന്നതോദ്യോഗസ്ഥരുടെ പ്രത്യേക അനുമതി വേണം.പനയിൽ കയറി കള്ളു കട്ടു കുടിക്കുന്ന മരപ്പട്ടിയെക്കൊണ്ട് ഏറ്റവും ബുദ്ധിമുട്ടുന്നത് കള്ളുചെത്തുകാരും തട്ടിൻപുറമുള്ള വീടുകൾ ഉള്ളവരുമാണ്.
വന്യജീവി സംരക്ഷണ നിയമപ്രകാരം മരപ്പട്ടിയെ കൂടു സ്ഥാപിച്ച് പിടികൂടാൻ പറ്റാത്ത സ്ഥിതിയുണ്ട്. ഇതോടെ മരപ്പട്ടിയെക്കൊണ്ടുള്ള നാട്ടിൻപുറത്തെ ശല്യവും രൂക്ഷമായി.കള്ളു കട്ടുകുടിക്കുക മാത്രമല്ല പനങ്കുലയിലെ കായ്കളും ഇവയുടെ ഇഷ്ട ഭക്ഷണമാണ്.വനത്തിലെയും നാട്ടിൻപുറത്തെയും പനകളുടെ വ്യാപനത്തിൽ മരപ്പട്ടി പ്രധാന പങ്ക് വഹിക്കുന്നുണ്ട്.ഇവയുടെ വിസർജ്യത്തിലൂടെ പുറംതള്ളുന്ന പനങ്കുരു മുളച്ചാണ് പനകൾ പലയിടത്തും വളരുന്നത്.
ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ അക്രമസ്വഭാവം മരപ്പട്ടി കാട്ടാണ്ടെന്നാണ് വനം വകുപ്പ് പറയുന്നത്. മരപ്പട്ടിയുടെ ശല്യം ഒഴിവാക്കാൻ വീടിനുള്ളിലെ മച്ചിലും സീലീങിന്റെ പുറത്തും വെളിച്ചം ഉറപ്പാക്കണം. മച്ചിനു പുറത്തെയും സീലിങ് ചെയ്ത ഭാഗത്തെയും തുറന്നു കിടക്കുന്ന ഭാഗം അടയ്ക്കണം.പാറ്റാഗുളിക വിതറി ശല്യം കുറയ്ക്കാനാവുമെന്നും വനംവകുപ്പ് പറയുന്നു.രാത്രിയാണ് ഇവ പ്രധാനമായും തീറ്റതേടി ഇറങ്ങുന്നത്. പകൽ സഞ്ചാരം കുറവാണ്.ഇരുട്ടുള്ള സ്ഥലങ്ങളിലാണ് പകൽ ഇവയുടെ വാസം.
Thiruvananthapuram,Kerala
September 13, 2025 5:38 PM IST
