പാലക്കാട് മന്ത്രവാദ ക്രിയകള്‍ക്കിടെ പുഴയിലിറങ്ങിയ മന്ത്രവാദിയും യുവാവും മുങ്ങിമരിച്ചു young man and a sorcerer drowned in a river during a witchcraft ritual in Palakkad | Kerala
Last Updated:
മന്ത്രവാദത്തിന് ശേഷം ഇരുവരും ചില ക്രിയകള്‍ നടത്താനായി പുഴയിലിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെടുകയായിരുന്നു
പാലക്കാട് മന്ത്രവാദ ക്രിയകള്‍ക്കിടെ പുഴയിലിറങ്ങിയ യുവാവും മന്ത്രവാദിയും മുങ്ങിമരിച്ചു. പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശി ഹസൻ മുഹമ്മദ്, 18-കാരനായ കോയമ്പത്തൂർ സ്വദേശി യുവരാജ് എന്നിവരാണ് മരിച്ചത്. കൊഴിഞ്ഞാമ്പാറ കുലുക്കപ്പാറയിലെ പുഴയിലാണ് അപകടം.ഹസന്റെ വീട്ടില്‍വെച്ച് നടന്ന മന്ത്രവാദത്തിന് ശേഷം ഇരുവരും ചില ക്രിയകള്‍ നടത്താനായി പുഴയിലിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്.
കൊഴിഞ്ഞാമ്പാറ പള്ളിത്തെരുവിലെ ഹസൻ മുഹമ്മദിൻറെ വീട്ടിലാണ് ദുർമന്ത്രവാദ ക്രിയകൾ നടന്നത്. യുവരാജും അമ്മയും സഹോദരി ഭർത്താവും ഉൾപ്പെടെ നാല് പേരാണ് കോയമ്പത്തൂരിൽ നിന്നും ഹസൻ മുഹമ്മദിനെ കാണാൻ എത്തിയത്. മകന് ജോലി ഒന്നും ശരിയാവുന്നില്ലെന്ന് പറഞ്ഞ് കഴിഞ്ഞ ശനിയാഴ്ച ഹസൻ മുഹമ്മദിൻറെ പക്കൽ കുടുംബം എത്തിയപ്പോൾ ഒരാഴ്ച കഴിഞ്ഞു വീണ്ടും വരാൻ അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു.
Palakkad,Kerala
September 13, 2025 9:52 PM IST
