Leading News Portal in Kerala

മലമ്പുഴയിലെ ‘യക്ഷി’ക്ക് വാട്സാപ്പ് ഉണ്ടെങ്കിൽ രാഹുൽ അവിടെയും മെസേജ് അയച്ചേനെ; ഡിവൈഎഫ്ഐ If Yakshi sculpture in Malampuzha had WhatsApp Rahul mamkoottathil would have sent a message there too says DYFI | Kerala


Last Updated:

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാലക്കാട് എത്തിയാൽ തടയുമെന്നും പൊതുപരിപാടിയിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്നും ഡിവൈഎഫ്ഐ

രാഹുൽ മാങ്കൂട്ടത്തിൽരാഹുൽ മാങ്കൂട്ടത്തിൽ
രാഹുൽ മാങ്കൂട്ടത്തിൽ

മലമ്പുഴയിലെ കാനായി കുഞ്ഞിരാമന്റെ പ്രസിദ്ധമായ ശിൽപമായ യക്ഷിക്ക് വാട്സാപ്പ് ഉണ്ടെങ്കിൽ രാഹുൽ അവിടെയും മെസേജ് അയച്ചേനെയെന്ന് പരിഹസിച്ച് ഡിവൈഎഫ്ഐ.രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാലക്കാട് എത്തിയാൽ തടയുമെന്നും പൊതുപരിപാടിയിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്നും ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ അധ്യക്ഷൻ ആർ ജയദേവൻ പഞ്ഞു.ദേഹോപദ്രവം ഏൽപ്പിക്കാതെയുള്ള സമരമായിരിക്കും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ന് രാഹുലിനൊപ്പം നിയമസഭയിൽ വന്നത് യൂത്ത് കോൺഗ്രസിന്റെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റാണെന്നും ഇരയോടൊപ്പം എന്ന് കോൺഗ്രസ് പറയുമ്പോഴും രാഹുലിനൊപ്പം നിൽക്കുകയാണെന്നും യൂത്ത് കോൺഗ്രസ് പിരിച്ചുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിയമസഭയിലെത്തരുതെന്ന ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കളുടെ താക്കീത് ലംഘിച്ചാണ് രാഹുൽ ഇന്ന് എത്തിയത്. യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് നേമം ഷജീറും രാഹുലിനൊപ്പമുണ്ടായിരുന്നു. നിയമസഭയിലേക്ക് പോകുമെന്ന് ചില കോൺഗ്രസ് നേതാക്കളെ രാഹുൽ നേരത്തെ അറിയിച്ചിരുന്നു.