Leading News Portal in Kerala

ചേർത്തലയിൽ കെഎസ്ആർടിസി ബസ് അടിപ്പാതയിലേക്ക് ഇടിച്ചുകയറി; 28 പേർക്ക് പരുക്ക്|KSRTC swift bus crashes into underpass in Cherthala 28 injured | Kerala


Last Updated:

കോയമ്പത്തൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്

News18News18
News18

ആലപ്പുഴ: ചേർത്തലയിൽ കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് ബസ് ദേശീയപാതയിലെ അടിപ്പാത നിർമാണ സ്ഥലത്തേക്ക് ഇടിച്ചുകയറി 28 പേർക്ക് പരിക്ക്. ഇവരിൽ ഒൻപതുപേരുടെ നില ഗുരുതരമാണ്.കോയമ്പത്തൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസാണ് പുലർച്ചെ നാലുമണിയോടെ അപകടത്തിൽപ്പെട്ടത്.

ചേർത്തല പൊലീസ് സ്റ്റേഷന് സമീപം ദേശീയപാതയുടെ ഭാഗമായ അടിപ്പാത നിർമിക്കാൻ സ്ഥാപിച്ചിരുന്ന കമ്പികളിലേക്ക് ബസ് ഇടിച്ചുകയറുകയായിരുന്നു. അമിതവേഗതയാണ് നിയന്ത്രണം നഷ്ടപ്പെടാൻ കാരണമായതെന്ന് യാത്രക്കാർ പറയുന്നു. പരിക്കേറ്റവരിൽ ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടുന്നു. ചേർത്തലയിൽ നിന്നും അഗ്നിശമനസേനയെത്തി ബസ് വെട്ടിപ്പൊളിച്ചാണ് ഡ്രൈവറേയും കണ്ടക്ടറേയും പുറത്തെടുത്തത്. ഇവരെ ചേർത്തല താലൂക്ക് ആശുപത്രിയിലും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.