Leading News Portal in Kerala

ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ പ്രാദേശിക നേതാവിനെ സിപിഐ പുറത്താക്കി|CPI expelled local leader after arrest in cannabis case | Kerala


Last Updated:

ചെന്നൈ വിമാനത്താവളത്തിൽ വച്ചാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ മൂന്ന് കോടി രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവുമായി യുവാവിനെ പിടികൂടിയത്

News18News18
News18

കോഴിക്കോട്: ഹൈബ്രിഡ് കഞ്ചാവുമായി ചെന്നൈ വിമാനത്താവളത്തിൽ വെച്ച് പിടിയിലായതിനെത്തുടർന്ന് പ്രാദേശിക നേതാവിനെ പാർട്ടിയിൽ നിന്നും പുറത്താക്കി സിപിഐ. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്ന കാരണത്താൽ ചെറുവാടി ബ്രാഞ്ച് സെക്രട്ടറി വി.വി. നൗഷാദിനെയാണ് പാർട്ടിയുടെ എല്ലാ സ്ഥാനങ്ങളിൽ നിന്നും അംഗത്വത്തിൽ നിന്നും ഒഴിവാക്കിയത്.

സിപിഐ മണ്ഡലം സെക്രട്ടറി കെ. ഷാജികുമാർ പത്രക്കുറിപ്പിലൂടെയാണ് നൗഷാദിനെ പുറത്താക്കിയ വിവരം അറിയിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച ചെന്നൈ വിമാനത്താവളത്തിൽ വെച്ച് കസ്റ്റംസ് ഉദ്യോഗസ്ഥരാണ് മൂന്ന് കോടി രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവുമായി നൗഷാദിനെ പിടികൂടിയത്. വെള്ളിയാഴ്ച അർധരാത്രി ബാങ്കോക്കിൽ നിന്ന് എത്തിയ യാത്രക്കാരിൽ ഒരാളായിരുന്നു നൗഷാദ്.