Leading News Portal in Kerala

‘വെള്ളാപ്പള്ളി നടേശൻ പറഞ്ഞത് മുസ്ലീങ്ങളെയല്ല, മുസ്ലീം ലീഗിനെ’: കെ ടി ജലീൽ|Vellapalli Natesan did not speak about Muslims but about the Muslim League says KT Jalil | Kerala


Last Updated:

ഇത് സംബന്ധിച്ച് താൻ വെള്ളാപ്പള്ളി നടേശനോട് സംസാരിച്ചിരുന്നുവെന്നും കെ ടി ജലീൽ

News18News18
News18

വെള്ളാപ്പള്ളി നടേശൻ പറഞ്ഞത് മുസ്ലീങ്ങളെയല്ല, മുസ്ലീം ലീഗിനെയെന്ന് കെടി ജലീൽ. പറഞ്ഞതിൽ ചില നാക്കുപിഴ സംഭവിച്ചു എന്നുള്ളത് ശരിയാണ്. ഇത് സംബന്ധിച്ച് താൻ വെള്ളാപ്പള്ളി നടേശനോട് സംസാരിച്ചിരുന്നുവെന്നും, ആ വേളയിൽ താൻ മുസ്ലീങ്ങളെയല്ല പറഞ്ഞത് മുസ്ലീം ലീഗിനെയാണ് ഉദ്ദേശിച്ചതെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കിയിരുന്നവെന്നും കെടി ജലീൽ. ഒരു പൊളിക്ടിക്കൽ പാർട്ടി എന്ന നിലയിൽ മലപ്പുറം ജില്ലയിൽ മുസ്ലീം ലീ​ഗ് ഞങ്ങളോട് നീതി ചെയ്തിട്ടില്ലാ എന്നാണ് പറഞ്ഞതെന്നും വെള്ളാപ്പള്ളി പറഞ്ഞതായി കെടി ജലീൽ ന്യൂസ് 18 നോടു പറഞ്ഞു.

മുസ്ലിം ലീഗ് ഉൾക്കൊള്ളുന്ന പിന്നോക്ക മുന്നണിക്ക് വേണ്ടി കൂടുതൽ പ്രയത്നിച്ച വ്യക്തിയാണ് താൻ അതിനുവേണ്ടി ഒരുപാട് പണം താൻ ചെലവാക്കിയിട്ടുണ്ട്. എന്നിട്ട് പോലും മുസ്ലിംലീഗ് തന്നോടും ഈഴവ സമുദായത്തോടും നീതി കാണിച്ചില്ല എന്നാണ് താൻ പറഞ്ഞതെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കിയിട്ടുണ്ടെന്നും കെ ടി ജലീൽ.

പ്രൊഡക്ഷൻ കൂട്ടിയാണ് മലപ്പുറത്ത് സീറ്റ് കൂട്ടിയതെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പരാമർശം. ഹിന്ദുക്കൾ പ്രോഡക്ഷൻ കുറച്ചപ്പോൾ ജനസംഖ്യ കുറഞ്ഞെന്നും മുസ്ലീം സമുദായം അപ്പോൾ പ്രൊഡക്ഷൻ കൂട്ടി. നസ്രാണികൾ നമുക്ക് വെല്ലുവിളിയല്ലെന്നും അവരുടെ പേര് വോട്ടർ പട്ടികയിലുണ്ടെങ്കിലും ആളുകൾ അമേരിക്കയിലും സ്വിറ്റ്സർലന്റിലുമാണെന്നുമാണ് അദ്ദേഹം പറഞ്ഞിരുന്നത്. ഇത് വലിയ ചർച്ചകൾക്കിടയാക്കിയിരുന്നു.