‘നരേന്ദ്രമോദിയെ കണ്ടില്ലായിരുന്നെങ്കിൽ രാഷ്ട്രീയത്തിൽ നിൽക്കില്ലായിരുന്നു:’ രാജീവ് ചന്ദ്രശേഖർ | BJP state president Rajeev Chandrasekhar talk about meeting Narendra Modi for the first time | Kerala
Last Updated:
നരേന്ദ്രമോദിയെ ആദ്യമായി കണ്ടപ്പോൾ തന്നെ രാഷ്ട്രീയക്കാരെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ മാറിയെന്ന് രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടില്ലായിരുന്നെങ്കിൽ രാഷ്ട്രീയത്തിൽ നിൽക്കില്ലായിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അദ്ദേഹത്തെ ആദ്യമായി കണ്ടപ്പോൾ തന്നെ രാഷ്ട്രീയക്കാരെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ മാറിയെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ന്യൂസ് 18 കേരളയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നരേന്ദ്ര മോദി ഗുജറാത്ത് മന്ത്രി ആയിരുന്ന സമയത്ത് അദ്ദേഹത്തെ കുറിച്ച് ഒരുപാട് കാര്യങ്ങൾ ഞാൻ വായിച്ച് അറിഞ്ഞിരുന്നു. അതോടെ അദ്ദേഹത്തെ നേരിട്ട് കാണണമെന്ന് എനിക്ക് തോന്നി. അങ്ങനെ ഞാൻ അദ്ദേഹത്തിന് ഒരു മെയിൽ അയച്ചു. 24 മണിക്കൂറിനുള്ളിൽ തന്നെ എനിക്ക് അപ്പോയിൻമെന്റും കിട്ടി. പെട്ടെന്ന് ഫ്ലൈറ്റ് ബുക്ക് ചെയ്ത് അദ്ദേഹത്തിന്റെ മെയിൻ ഓഫീസിൽ പോയാണ് ഞാൻ കണ്ടതെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
അദ്ദേഹത്തിന്റെ ഓഫീസിലെ ടേബിളിൽ ഒരു ഫയൽ മാത്രമാണ് ഉണ്ടായിരുന്നത്. ആ ഫയലിൽ 2006 മുതൽ 2012 വരെ ഞാൻ ചെയ്ത കാര്യങ്ങളും എന്നെ കുറിച്ചുള്ള ആർട്ടിക്കുകളുമായിരുന്നു ഉണ്ടായിരുന്നത്. പാർലമെന്റിലെ എന്റെ ബഡ്ജറ്റ് സ്പീച്ച് വരെയുണ്ടായിരുന്നു. എന്നെ അദ്ദേഹത്തിന് പരിചയപ്പെടുത്തിക്കൊടുക്കുന്നതിനിടയിലാണ് ഇക്കാര്യങ്ങൾ കണ്ടതെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ ഓർത്തെടുത്തത്.
അതുവരെ ഞാൻ കണ്ട രാഷ്ട്രീയക്കാരെല്ലാം അഹംഭാവം ഉള്ളവരൊക്കെയായിരുന്നു. അതിൽ നിന്നൊക്കെ വ്യത്യസ്തമായുള്ള ആളെ ഞാൻ അന്നാണ് കണ്ടത്. ഞാൻ ഒരു സ്വതന്ത്ര എംപിയായി പാർലമെന്റിൽ പറഞ്ഞ കാര്യങ്ങളെ കുറിച്ചൊക്കെ നരേന്ദ്രമോദി ചോദിച്ചപ്പോൾ താൻ ഞെട്ടിപ്പോയെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു. രാഷ്ട്രീയത്തിൽ നിൽക്കാൻ പ്രേരിപ്പിച്ചതും നരേന്ദ്രമോദിയാണെന്നും വ്യക്തമാക്കി.
എന്റെ ഐഡിയകൾ മനസിലാക്കാൻ പാർട്ടി പൊളിറ്റിക്സിൽ ഒരാളുണ്ടെന്ന് അന്നാണ് ഞാൻ മനസിലാക്കുന്നത്. അന്ന് മുതലാണ് അദ്ദേഹവുമായുള്ള കൂടിക്കാഴ്ചകൾ ആരംഭിച്ചത്. തുടർന്ന്, 2014-ലെ തെരഞ്ഞെടുപ്പിൽ അദ്ദേഹം എനിക്കു വേണ്ടി ക്യാമ്പയിൻ വന്നു. പ്രത്യേകിച്ചൊരു രാഷ്ട്രായവുമില്ലാതെ സ്വതന്ത്ര എംപിയായി വന്നയാളാണ് ഞാൻ. 2012-ൽ അദ്ദേഹത്തെ കണ്ടതോടെയാണ് രാഷ്ട്രീയത്തിൽ നിൽക്കാൻ കഴിഞ്ഞതെന്നും രാജീവ് ചന്ദ്ര ശേഖർ കൂട്ടിച്ചേർത്തു.
Thiruvananthapuram,Kerala
September 17, 2025 6:25 PM IST
