Leading News Portal in Kerala

ലൈംഗികാരോപണ വിവാദങ്ങൾക്കിടെ രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ ശബരിമലയില്‍| rahul mamkootathil mla reaches in sabarimala for ayyappa darshan | Kerala


Last Updated:

അടൂരിലെ വീടിന് അടുത്തുള്ള ക്ഷേത്രത്തിൽ നിന്ന് കെട്ട് നിറച്ചാണ് രാഹുൽ മാങ്കൂട്ടത്തിൽ ശബരിമലയിൽ എത്തിയത്

രാഹുല്‍ മാങ്കൂട്ടത്തിൽ ശബരിമലയിൽരാഹുല്‍ മാങ്കൂട്ടത്തിൽ ശബരിമലയിൽ
രാഹുല്‍ മാങ്കൂട്ടത്തിൽ ശബരിമലയിൽ

പത്തനംതിട്ട: ലൈംഗികാരോപണ വിവാദങ്ങള്‍ക്കിടെ നിയമസഭയിൽ എത്തിയതിന് പിന്നാലെ ശബരിമല ദർശനത്തിനെത്തി പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. അടൂരിലെ വീടിന് അടുത്തുള്ള ക്ഷേത്രത്തിൽ നിന്ന് കെട്ട് നിറച്ചാണ് രാഹുൽ മാങ്കൂട്ടത്തിൽ ശബരിമലയിൽ ദർശനത്തിനായി പോയത്. രാത്രി 10 മണിയോടെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പമ്പയില്‍ എത്തിയത്. പമ്പയില്‍ നിന്നും കെട്ട് നിറച്ച് സന്നിധാനത്തേക്ക് പുറപ്പെട്ടു. പുലർച്ചെ ദർശനം കഴിഞ്ഞ് മടങ്ങും.

കഴിഞ്ഞ ദിവസം ലൈംഗിക ആരോപണത്തെത്തുടർന്നുള്ള വിവാദ കൊടുങ്കാറ്റിനിടെ ആകാംക്ഷകൾക്ക് വിരാമമിട്ട് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലെത്തിയിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെയും കോൺഗ്രസിലെ ഒരുവിഭാഗം നേതാക്കളുടെയും നിലപാട് തള്ളിയാണ് രാഹുൽ നിയമസഭയിലെത്തിയത്. അതീവ രഹസ്യമായിട്ടായിരുന്നു സഭാ സമ്മേളനത്തിന്റെ ആദ്യ ദിനം രാഹുല്‍ നിയമസഭക്കുള്ളിലെത്തിയത്.

ഇതിന് പിന്നാലെ ശനിയാഴ്ച മുതൽ മണ്ഡലത്തിൽ സജീവമാകുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചിരുന്നു. പ്രതിപക്ഷനിരയുടെ ഏറ്റവും പിന്നിൽ പ്രത്യേക ബ്ലോക്കായാണ് രാഹുൽ മാങ്കൂട്ടത്തിൽ സഭയിൽ ഇരുന്നത്.

Summary: Palakkad MLA Rahul Mamkootathil visited Sabarimala amidst the sexual assault allegations controversy. He left for Sabarimala after performing the ‘Kettunira’ ritual at a temple near his home in Adoor.