പെട്രോൾ പമ്പിലെ ടോയ്ലെറ്റ് 24 മണിക്കൂറും അനുവദിക്കണമെന്ന ഉത്തരവ് ഹൈക്കോടതി തിരുത്തി High Court reverses order to allow 24-hour access to toilets at petrol pumps | Kerala
Last Updated:
ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവാണ് ഡിവിഷൻ ബെഞ്ച് തിരുത്തിയത്
ദേശീയപാതയിലെ പെട്രോൾ പമ്പിലെ ടോയ്ലെറ്റ് 24 മണിക്കൂറും അനുവദിക്കണമെന്ന ഹൈക്കോടതി സിംഗിൾബെഞ്ച് ഉത്തരവ് തിരുത്തി ഡിവിഷൻ ബെഞ്ച്. ദേശീയപാതയിലെ പെട്രോൾ പമ്പുകളിലെ ടോയ്ലെറ്റ് പ്രവൃത്തി സമയങ്ങളിൽ മാത്രം തുറന്നുകൊടുത്താൽ മതിയെന്ന് ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.
പെട്രോൾ പമ്പിലെ ടോയ്ലെറ്റ് ഉപഭോക്താക്കളല്ലാത്തവർ ഉപയോഗിക്കുന്നതിനെതിരേ ഉടമകൾ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ടോയ്ലെറ്റ് പൊതുജനങ്ങൾക്കും സാധാരണക്കാർക്കും ഉപയോഗിക്കാൻ അനുവദിക്കണമെന്നായിരുന്നു ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്.ദേശീയപാതയോരത്തെ ശൗചാലയങ്ങൾ 24 മണിക്കൂറും അനുവദിക്കണമെന്ന നിർദേശവും ഉത്തരവിൽ ഉണ്ടായിരുന്നു. ഈ ഉത്തരവാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തിരുത്തിയത്.
Kochi [Cochin],Ernakulam,Kerala
September 18, 2025 7:31 PM IST
