ഷൈൻ ടീച്ചർ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി; അപവാദ പ്രചാരണത്തിന് പിന്നിൽ കോൺഗ്രസെന്ന് സിപിഎം Shine teacher files complaint with CM and DGP CPM says Congress behind defamation campaign | Kerala
Last Updated:
തന്നെയും ജീവിത പങ്കാളിയെയും തേജോവധം ചെയ്യാൻ ശ്രമിക്കുന്നുവെന്ന് ഷൈൻ ടീച്ചർ പരാതിയിൽ പറയുന്നു
നവ മാധ്യമങ്ങളിലെ അപവാദ പ്രചാരണങ്ങൾക്കെതിരെ എറണാകുളം ലോക്സഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാർത്ഥിയും സിപിഎം നേതാവും അധ്യാപികയുമായ കെജെ ഷൈൻ ടീച്ചർ മുഖ്യമന്ത്രിക്കും , സംസ്ഥാന പൊലീസ് മേധാവിക്കും വനിതാ കമ്മിഷനും പരാതി നൽകി. തന്നെയും ജീവിത പങ്കാളിയെയും തേജോവധം ചെയ്യാൻ ശ്രമിക്കുന്നുവെന്ന് ഷൈൻ ടീച്ചർ പരാതിയിൽ പറയുന്നു.
അതേസമയം ഷൈൻ ടീച്ചർക്ക് എതിരായ ആരോപണത്തിന് പിന്നിൽ കോൺഗ്രസാണെന്ന് സിപിഎം. നടക്കുന്നത് ആസൂത്രിതമായനീക്കമാണെന്നും രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങൾ മറക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി എസ് സതീഷ് പഞ്ഞു.സി.പി.എമ്മിനെയും സിപിഎമ്മിന്റെ ജനപ്രതിനിധികളെയും നേതാക്കളെയും കരിവാരിത്തേക്കാം എന്ന സമീപനവുമായാണ് ഇപ്പോഴുള്ള പ്രചാര വേലകൾ നടക്കുന്നത്.വാലും തലയും ഇല്ലാത്ത കുറച്ച് കാര്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുക.എന്തും വിളിച്ചു പറയാൻ നാക്കിനെല്ലില്ലാത്ത ചിലർ വിഡിയോ ചെയ്തിട്ട് സിപിഎമ്മിന്റ എംഎൽഎ മാരിൽ ഒരാൾ എന്നൊക്കെ തെറ്റായ കാര്യങ്ങൾ വീഡിയോയിലൂടെ ആധികാരികമായി പറയുകയാണ്. ക്രൂരവും തെറ്റായ രീതിയുമാണിത്.ആരോപണങ്ങളെ നിയമപരമായും രാഷ്ട്രീയപരവുമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
Kochi [Cochin],Ernakulam,Kerala
September 18, 2025 8:45 PM IST
ഷൈൻ ടീച്ചർ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി; അപവാദ പ്രചാരണത്തിന് പിന്നിൽ കോൺഗ്രസെന്ന് സിപിഎം
