ആഗോള അയ്യപ്പ സംഗമം; മലബാർ ദേവസ്വം ബോർഡിലെ ജീവനക്കാർക്ക് പങ്കെടുക്കുന്നതിന് ഫണ്ട് അനുവദിക്കാനുള്ള ഉത്തരവിന് സ്റ്റേ kerala High court stays allocate funds for Malabar Devaswom Board employees to participate in Global Ayyappa Sangam | Kerala
Last Updated:
ദേവസ്വം ബോർഡിന്റെ തനത് ഫണ്ടിൽ നിന്നും തുക അനുവദിക്കാമെന്ന ദേവസ്വം കമ്മീഷണറുടെ ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്
ആഗോള അയ്യപ്പ സംഗമം മലബാർ ദേവസ്വം ബോർഡിലെ ജീവനക്കാർക്ക് പങ്കെടുക്കുന്നതിന് ദേവസ്വം ബോർഡിൽ നിന്നും ഫണ്ട് അനുവദിക്കാനുള്ള ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ദേവസ്വം ബോർഡിന്റെ
തനത് ഫണ്ടിൽ നിന്നും തുക അനുവദിക്കാമെന്ന ദേവസ്വം കമ്മീഷണറുടെ ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.
കാഞ്ഞങ്ങാട് സ്വദേശി എ വി രാമചന്ദ്രന്റെ അഡ്വ കെ.വി ലക്ഷ്മി മുഖേന നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. തനത് ഫണ്ട് ഉപയോഗിക്കാൻ നിർദ്ദേശം നൽകാൻ കമ്മീഷണർക്ക് അധികാരമില്ലെന്ന് ഹർജിക്കാരൻ ആരോപിച്ചു.
മലബാർ ദേവസ്വം ബോർഡ് സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന ഘട്ടത്തിലാണ് ഈ നിർദ്ദേശം എന്നും ഹർജയിൽ പറയുന്നു. ഹർജിയിൽ മലബാർ ദേവസ്വം ബോർഡിനും സർക്കാരിനും ജസ്റ്റിസ് രാജാ വിജയരാഘവൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് നോട്ടീസ് അയച്ചു.
Kochi [Cochin],Ernakulam,Kerala
September 19, 2025 3:18 PM IST
ആഗോള അയ്യപ്പ സംഗമം; മലബാർ ദേവസ്വം ബോർഡിലെ ജീവനക്കാർക്ക് പങ്കെടുക്കുന്നതിന് ഫണ്ട് അനുവദിക്കാനുള്ള ഉത്തരവിന് സ്റ്റേ
