‘ആര് വാതില്‍ ചവിട്ടിപൊളിച്ചു; എംഎല്‍എയെ കണ്ടിട്ടില്ല; വ്യക്തിഹത്യ ചെയ്യുന്നു’; കെ.ജെ. ഷൈനിന്റെ ഭര്‍ത്താവ് CPM leader KJ Shines husband responds to defamation allegations | Kerala
Last Updated:
പ്രചരിക്കുന്ന ആരോപണത്തില്‍ സത്യമില്ലെന്നും മോശമായ പ്രചാരണങ്ങളാണ് നടക്കുന്നതെന്നും ഷൈനിന്റെ ഭർത്താവ് ഡൈന്യൂസ് തോമസ്
സി.പി.എം. വനിതാ നേതാവ് കെ.ജെ.ഷൈനെതിരെ നടക്കുന്ന അപവാദ പ്രചരണങ്ങളിൽ പ്രതികരിച്ച് ഭര്‍ത്താവ് ഡൈന്യൂസ് തോമസ്. പ്രചരിക്കുന്ന ആരോപണത്തില്‍ സത്യമില്ലെന്നും മോശമായ പ്രചാരണങ്ങളാണ് നടക്കുന്നതെന്നും തങ്ങളെ വ്യക്തിഹത്യ ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഡൈന്യൂസ് പറഞ്ഞു.
‘നിങ്ങള്‍ ഈ വാതില്‍ കണ്ടോ? പരിശോധിച്ച് നോക്ക് ചവിട്ടിപൊളിച്ച നിലയിലാണോ? എത്രയോ ആളുകൾ കൂടി അടുത്ത് താമസിക്കുന്ന ഒരു പ്രദേശം കൂടിയാണ് ഇവിടെ, ചെറിയ ശബ്ദം കേട്ടാല്‍ പോലും എല്ലാവരും നോക്കും , അദ്ദേഹം പറഞ്ഞു. ഇതില്‍ പറയുന്ന എംഎല്‍എയെ നേരില്‍ കണ്ടിട്ട് കുറെയായെന്നും ഷൈൻ സൂചിപ്പിച്ചത് പോലെ ഇതിന് നേതൃത്വം നൽകുന്നത് പറവൂരിൽ നിന്നാണും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയെന്നും അപവാദ പ്രചാരണത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്നും രൂക്ഷമായ സൈബര്‍ അറ്റാക്കാണ് നടക്കുന്നതെന്നും ഷൈനും ഭര്‍ത്താവും മാധ്യമങ്ങളോട് പറഞ്ഞു.
Kochi [Cochin],Ernakulam,Kerala
September 19, 2025 4:37 PM IST
‘ആര് വാതില്‍ ചവിട്ടിപൊളിച്ചു; എംഎല്‍എയെ കണ്ടിട്ടില്ല; വ്യക്തിഹത്യ ചെയ്യുന്നു’; കെ.ജെ. ഷൈനിന്റെ ഭര്‍ത്താവ്