സംസ്ഥാന സർക്കാരിൻ്റെ വികസന സദസുമായി സഹകരിക്കേണ്ടെന്ന് യുഡിഎഫ്; മലപ്പുറത്ത് സഹകരിക്കുമെന്ന് മുസ്ലിം ലീഗ് UDF says not to cooperate with state governments Vikasana sadas Muslim League will cooperate in Malappuram | Kerala
Last Updated:
തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ടുപയോഗിച്ച് നടത്തുന്ന വികസന സദസ് ധൂർത്താണെന്നും യുഡിഎഫ്
സംസ്ഥാന സർക്കാർ തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ടുപയോഗിച്ച് സംഘടിപ്പിക്കുന്ന വികസന സദസുമായി സഹകരിക്കേണ്ടെന്ന് യു.ഡി.എഫ്. കൃത്യമായി ഫണ്ടുനൽകാതെയും, നൽകുന്ന ഫണ്ടിൽ കുറവ് വരുത്തിയും, വൈകിപ്പിച്ചുമാണ് തദ്ദേശ സ്ഥാപനങ്ങളെ എൽ.ഡി.എഫ്. സർക്കാർ തകർക്കുന്നത്. മുൻപ് നടത്തിയ നവകേരള സദസ്സിന് സമാനമായി സാധാരണക്കാർ നൽകുന്ന നികുതിപ്പണമുപയോഗിച്ച് ഭരണ കാലാവധി കഴിയാനിരിക്കെ വികസന സദസ്സ് നടത്തുന്നത് ധൂർത്താണെന്നും യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എം.പി പ്രസ്താവനയിൽ പറഞ്ഞു.രാഷ്ട്രീയ ലക്ഷ്യത്തോടെ ദേവസ്വം ബോർഡിനെ മുൻനിർത്തി സർക്കാർ നടത്താൻ പോകുന്ന ആഗോള അയ്യപ്പ സംഗമവുമായും സഹകരിക്കേണ്ടെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
അതേസമയം സംസ്ഥാന സർക്കാരിൻ്റെ വികസന സദസുമായി സഹകരിക്കുമെന്ന് മുസ്ലിം ലീഗ് ജില്ലാ നേതൃത്വം വ്യക്തമാക്കി. വികസന സദസ് മലപ്പുറത്ത് ഗംഭീരമായി നടത്തമെന്ന് മുസ്ലീം ലീഗ് മലപ്പുറം ജില്ലാ നേതൃത്വം അറിയിച്ചു.
തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് അവരുടെ വികസനപരമായനേട്ടങ്ങളെല്ലാം ജനങ്ങളുടെ മുമ്പാകെ പഞ്ചായത്തിന്റെ , മുനിസിപ്പാലിറ്റിയുടെ ചിലവിൽ അവതരിപ്പിക്കാൻ ലഭിക്കുന്ന അവസരമാണെന്നും യു.ഡി.എഫ് ഭരണമുള്ള പഞ്ചായത്തുകളിലും മുനിസിപ്പാലി റ്റികളിലും പ്രവർത്തകരെയും നിഷ്പക്ഷരായിട്ടുള്ള പൊതുജനങ്ങളെയും പരമാവധി പങ്കെടുപ്പിച്ച് യുഡിഎഫിന്റെ ഭരണ നേട്ടങ്ങൾ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച് അവസരം പ്രയോജനപ്പെടുത്തണമെന്നും മുസ്ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി പി അബ്ദുൽ ഹമീദ് എംഎൽഎ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. സംസ്ഥാനതലത്തിൽ യു.ഡി.എഫ് വികസന സദസ്ബ ഹിഷ്ക്കരിക്കുമ്പോഴാണ് മലപ്പുറത്ത് ലീഗ് പിന്തുണ.
Thiruvananthapuram,Kerala
September 19, 2025 5:27 PM IST
സംസ്ഥാന സർക്കാരിൻ്റെ വികസന സദസുമായി സഹകരിക്കേണ്ടെന്ന് യുഡിഎഫ്; മലപ്പുറത്ത് സഹകരിക്കുമെന്ന് മുസ്ലിം ലീഗ്
