പാലിയേക്കര ടോൾ പിരിവ് തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കാമെന്ന് ഹൈക്കോടതി High Court says Paliyekkara toll collection may resume from Monday | Kerala
Last Updated:
വ്യവസ്ഥകളോടെയാണ് ടോള്‍ പിരിവ് പുനരാരംഭിക്കാന്‍ ഹൈക്കോടതി നിർദേശം നൽകിയത്
പാലിയേക്കരയിൽ തിങ്കളാഴ്ച മുതല്‍ വ്യവസ്ഥകളോടെ ടോൾ പിരിവ് പുനരാരംഭിക്കാമെന്ന് നിർദേശം നൽകി ഹൈക്കോടതി. തിങ്കളാഴ്ച കോടതി ഉത്തരവ് പുറത്തിറക്കും. മുന്നൂറ് തൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിലാണെന്നും ടോൾ പിരിക്കാനുള്ള ഉത്തവരവ് അടിയന്തരമായി നല്‍കണമെന്നും വെള്ളിയാഴ്ച കേസ് പരിഗണിച്ചപ്പോൾ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
ടോൾ പിരിവ് നടന്നിരുന്ന സമയത്തുണ്ടായിരുന്ന ഗതാഗതക്കുരുക്കുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ഭാവിയിൽ ഉണ്ടാതിരിക്കാനുള്ള വ്യവസ്ഥകളായിരിക്കും കോടതി മുന്നോട്ടുവെയ്ക്കുന്നത് എന്നാണ് വിവരം. മോണിറ്ററിങ് കമ്മിറ്റിയെ നിയമിക്കാനുള്ള തീരുമാനമുണ്ടായേക്കും എന്നും സൂചനയുണ്ട്. റോഡുകളുടെ നിർമാണം, അറ്റകുറ്റപ്പണികൾ, അടിപ്പാതയുടെ നിർമാണം എന്നിവ വേഗത്തിലാക്കാനുള്ള വ്യവസ്ഥകളുമുണ്ടാകും.
Kochi [Cochin],Ernakulam,Kerala
September 19, 2025 2:03 PM IST