വിശ്രമിക്കുന്നതിനിടെ തെങ്ങ് കടപുഴകി വീണ് 2 തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകൾ മരിച്ചു|2 women workers die after falling coconut tree while resting | Kerala
Last Updated:
കൂടെയുണ്ടായിരുന്ന അഞ്ച് തൊഴിലാളികൾക്ക് ഗുരുതര പരുക്കേറ്റു
കാട്ടാക്കട കുന്നത്തുകാൽ ചാവടിയിൽ തെങ്ങ് കടപുഴകി വീണ് അപകടം. കാപ്പി കുടിച്ച് വിശ്രമിക്കുകയായിരുന്ന രണ്ട് തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകളുടെ തലയിലേക്കാണ് തെങ്ങ് വീണത്. ചാവടി സ്വദേശികളായ ചന്ദ്രിക, വസന്ത എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന അഞ്ച് തൊഴിലാളികൾക്ക് ഗുരുതര പരുക്കേറ്റു. ഇവരെ കാരക്കോണം മെഡിക്കൽ കോളജിലേക്ക് മാറ്റി. സ്നേഹലത (54), ഉഷ (59) എന്നിവർക്കാണ് ഗുരുതരമായി പരുക്കേറ്റത്.
അപകടം നടന്ന സമയത്ത് പല തൊഴിലാളികളും ചിതറി ഓടി. ഏകദേശം 48 തൊഴിലാളികളാണ് സ്ഥലത്തുണ്ടായിരുന്നത്. കനാൽ വൃത്തിയാക്കുന്ന ജോലിക്കായി എത്തിയതായിരുന്നു ഇവർ. തെങ്ങിന് ഏറെ പഴക്കമുണ്ടായിരുന്നതായി വിവരമുണ്ട്. പാറശ്ശാല ഫയർഫോഴ്സും വെള്ളറട പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Thiruvananthapuram,Kerala
September 20, 2025 1:11 PM IST
