Leading News Portal in Kerala

ഇടത് എംഎല്‍എമാരെ സംശയ നിഴലില്‍ നിര്‍ത്തുന്ന വാർത്ത ചെയ്തു; കെ.എം. ഷാജഹാനെതിരെ മൂന്ന് എംഎല്‍എമാര്‍ | CPM MLAs file complaint against K.M. Shahjahan | Kerala


Last Updated:

സൈബർ ആക്രമണത്തിലും വ്യാജ പ്രചാരണങ്ങളിലും ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകാൻ തന്നെയാണ് ഷൈനിന്റെ തീരുമാനം

കെ എം ഷാജഹാൻ (image: facebook)കെ എം ഷാജഹാൻ (image: facebook)
കെ എം ഷാജഹാൻ (image: facebook)

യൂട്യൂബ് വീഡിയോയുമായി ബന്ധപ്പെട്ട് കെ.എം. ഷാജഹാനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി മൂന്ന് എം.എൽ.എമാർ. കോതമംഗലം എം.എൽ.എ. ആന്റണി ജോൺ, കൊച്ചി എം.എൽ.എ. കെ.ജെ. മാക്സി, കുന്നത്തുനാട് എം.എൽ.എ. പി.വി. ശ്രീനിജിൻ എന്നിവരാണ് പരാതിക്കാർ. എറണാകുളത്തെ സി.പി.എം. വനിതാ നേതാവിനെയും ഇടതുപക്ഷ എം.എൽ.എമാരെയും സംശയത്തിൻ്റെ നിഴലിലാക്കുന്ന തരത്തിൽ വാർത്ത നൽകിയെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.

വാർത്ത കാരണം തങ്ങൾക്ക് മാനഹാനിയുണ്ടായെന്നും പരാതിയിൽ പറയുന്നു. ഈ മാസം 16-നാണ് ഷാജഹാൻ തൻ്റെ യൂട്യൂബ് ചാനലിൽ വിവാദ വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ വസ്തുതാവിരുദ്ധമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. നേരത്തെ സി.പി.എം. നേതാവ് കെ.ജെ. ഷൈനിൻ്റെ പരാതിയിൽ ഷാജഹാനെതിരെ പോലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് എം.എൽ.എമാരുടെ പരാതിയും വരുന്നത്.

ഷാജഹാൻ്റെ വിവാദ വീഡിയോയ്ക്ക് പിന്നാലെ കെ.ജെ. ഷൈനിനും എം.എൽ.എമാർക്കുമെതിരെ സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണം വ്യാപകമായിരുന്നു. സൈബർ ആക്രമണത്തിലും വ്യാജ പ്രചാരണങ്ങളിലും ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകാൻ തന്നെയാണ് ഷൈനിന്റെ തീരുമാനം.

സ്വന്തം നഗ്നത മറച്ചു പിടിക്കാൻ മറ്റുള്ളവരുടെ ഉടുതുണി പറിച്ചെടുക്കുന്ന രാഷ്ട്രീയ പാപ്പരത്തം അവസാനിപ്പിക്കാൻ ഇതിനു പിന്നിൽ പ്രവർത്തിച്ചവർ തയാറാവണമെന്നാണ് കെ ജെ ഷൈൻ‌ ഇന്നലെ ഫെയ്സ്ബുക്കിൽ കുറിച്ചത്.