ഒഴിഞ്ഞ കസേരകൾ എഐ ആകാം; 4600 പേർ പങ്കെടുത്ത അയ്യപ്പസംഗമം ലോകപ്രശസ്ത വിജയം; എം വി ഗോവിന്ദൻ|mv govindan reaction on says ayyappa sangamam as global success amid ai controversy | Kerala
Last Updated:
അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് ഉയരുന്ന പ്രചാരണങ്ങൾ പച്ചക്കള്ളമാണെന്നും, നാണവും മാനവുമില്ലാതെയാണ് കോൺഗ്രസ് വ്യാജപ്രചാരണം നടത്തുന്നതെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു
പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമം വൻ വിജയമായിരുന്നുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പരിപാടിയിൽ കസേരകൾ ഒഴിഞ്ഞുകിടക്കുന്ന ദൃശ്യങ്ങൾ വ്യാജമാണെന്നും അത് നിർമിത ബുദ്ധി (AI) ഉപയോഗിച്ച് ഉണ്ടാക്കിയതാണെന്നും അദ്ദേഹം ആരോപിച്ചു. 3000 പേർ പങ്കെടുക്കുമെന്ന് പ്രതീക്ഷിച്ച സംഗമത്തിൽ 4600 പേർ പങ്കെടുത്തു. മറിച്ചുള്ള പ്രചാരണങ്ങൾ പച്ചക്കള്ളമാണെന്നും, നാണവും മാനവുമില്ലാതെയാണ് കോൺഗ്രസ് വ്യാജപ്രചാരണം നടത്തുന്നതെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.
ശബരിമല വികസന പദ്ധതികളുമായി ബന്ധപ്പെട്ട് കൃത്യമായ തീരുമാനങ്ങളിൽ എത്താൻ കഴിഞ്ഞില്ലെങ്കിലും, എസ്.എൻ.ഡി.പി. യോഗത്തെയും എൻ.എസ്.എസിനെയും ഒരേവേദിയിൽ അണിനിരത്താനായത് സർക്കാരിന് വലിയ രാഷ്ട്രീയ വിജയമായി വിലയിരുത്തപ്പെടുന്നു. എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഒന്നാം നമ്പർ സ്റ്റേറ്റ് കാറിലാണ് വന്നിറങ്ങിയത്. വേദിയിൽ എൻ.എസ്.എസ്. വൈസ് പ്രസിഡന്റ് എം. സംഗീത് കുമാറിന്റെ സാന്നിധ്യം ഈ നേട്ടത്തിന് അടിവരയിട്ടു. ശബരിമല മാസ്റ്റർ പ്ലാനിൽ ചില അനാവശ്യ നിർമിതികൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതൽ ഭേദഗതികൾ വരുത്താനായില്ല. ആൾക്കൂട്ട നിയന്ത്രണത്തിന് നിർമിത ബുദ്ധി (AI) ഉപയോഗിക്കണമെന്നതായിരുന്നു സംഗമത്തിൽ എടുത്ത പ്രധാന തീരുമാനങ്ങളിലൊന്ന്. എല്ലാ നിർദ്ദേശങ്ങളും തുടർനടപടികളും മുന്നോട്ട് കൊണ്ടുപോകുന്നതിനായി 18 അംഗ സമിതിയെ രൂപീകരിച്ച ശേഷമാണ് അയ്യപ്പ സംഗമം പിരിഞ്ഞത്.
Pathanamthitta,Pathanamthitta,Kerala
September 21, 2025 9:56 AM IST
