Leading News Portal in Kerala

ശബരിമല സംരക്ഷണ സംഗമം പന്തളത്ത്; ഉദ്ഘാടനം ബിജെപി നേതാവ് അണ്ണാമലൈ|Sabarimala protection rally in Pandalam inaugurated by BJP leader Annamalai | Kerala


Last Updated:

വിവിധ ഹൈന്ദവ സംഘടനകളും ശബരിമലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സംഘടനകളും പരിപാടികളുടെ ഭാഗമാകും. എന്നാൽ, പന്തളം രാജകുടുംബം ഈ പരിപാടിയിൽ നേരിട്ട് പങ്കെടുക്കില്ല

ശബരിമല ക്ഷേത്രംശബരിമല ക്ഷേത്രം
ശബരിമല ക്ഷേത്രം

ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ ശബരിമല സംരക്ഷണ സംഗമം പന്തളത്ത് ഇന്ന് നടക്കും. ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന ഈ പരിപാടിയുടെ ഭാഗമായി ഉച്ചവരെ ശബരിമല, വിശ്വാസം, വികസനം, സുരക്ഷ എന്നീ വിഷയങ്ങളിൽ ഒരു സെമിനാർ സംഘടിപ്പിച്ചിട്ടുണ്ട്. വൈകുന്നേരത്തോടെ നടക്കുന്ന ഭക്തജന സംഗമം തമിഴ്‌നാട് മുൻ ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈ ഉദ്ഘാടനം ചെയ്യും.

ബിജെപി എം.പി. തേജസ്വി സൂര്യ, ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എന്നിവർ സംഗമത്തിൽ പങ്കെടുക്കും. വിവിധ ഹൈന്ദവ സംഘടനകളും ശബരിമലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സംഘടനകളും പരിപാടികളുടെ ഭാഗമാകും. എന്നാൽ, പന്തളം രാജകുടുംബം ഈ പരിപാടിയിൽ നേരിട്ട് പങ്കെടുക്കില്ല.

പരിപാടി രണ്ട് ഘട്ടങ്ങളായാണ് നടക്കുക. രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ പന്തളം നാനാക് കൺവെൻഷൻ സെന്ററിൽ വെച്ച് ‘ശബരിമല: വിശ്വാസം, വികസനം, സുരക്ഷ’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കും. തുടർന്ന്, ഉച്ചയ്ക്ക് ശേഷം മൂന്ന് മണി മുതൽ സ്വാമി അയ്യപ്പൻ നഗറിൽ ഭക്തജന സംഗമം നടക്കും. ഈ പരിപാടികളിൽ ക്ഷണിക്കപ്പെട്ട അതിഥികൾക്കൊപ്പം അയ്യപ്പഭക്തരും വിശ്വാസികളും, ഭാരവാഹികളും പ്രവർത്തകരും പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.