Leading News Portal in Kerala

‘രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള നടപടി; ബോധ‍്യങ്ങളുടെ അടിസ്ഥാനത്തിൽ പാർട്ടി ഒറ്റക്കെട്ടായി എടുത്തതെന്ന് വി.ഡി. സതീശൻ|Action against Rahul Mamkootathil based on the facts says VD Satheesan | Kerala


Last Updated:

നടപടി ഏകകണ്ഠമായി എടുത്തതാണെന്നും ഏതെങ്കിലും ഒരു വ്യക്തിയുടെ മാത്രം തീരുമാനമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

News18News18
News18

പാലക്കാട്: കോൺഗ്രസ് നേതൃത്വത്തിന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ നടപടി സ്വീകരിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംസ്ഥാന യുഡിഎഫ് നയവിശദീകരണ കൺവെൻഷൻ ഉദ്ഘാടനം ചെയ്യവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

“പാലക്കാടുമായി ബന്ധപ്പെട്ട ഒരു വിഷയം കോൺഗ്രസ് നേതൃത്വത്തിന്റെ മുന്നിലെത്തി. ഇതിനെത്തുടർന്ന് പാർട്ടിയുടെ മുതിർന്ന നേതാക്കളും എല്ലാവരും ചേർന്ന് ഒരു തീരുമാനം എടുത്തു. ആ തീരുമാനം പാലക്കാട് എംഎൽഎയുടെ കാര്യത്തിൽ നടപ്പാക്കി. അദ്ദേഹത്തെ പാർട്ടിയിൽ നിന്നും പാർലമെന്ററി പാർട്ടിയിൽ നിന്നും മാറ്റി നിർത്തിയിരിക്കുകയാണ്. അത് പാർട്ടി എടുത്ത തീരുമാനമാണ്.” ഈ തീരുമാനം ഏകകണ്ഠമായി എടുത്തതാണെന്നും, ഏതെങ്കിലും ഒരു വ്യക്തിയുടെ മാത്രം തീരുമാനമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഈ വിഷയത്തിൽ കോൺഗ്രസ് നേതൃത്വം സ്വീകരിച്ച നടപടി യുഡിഎഫ് ഘടകകക്ഷികളെയും സ്പീക്കറെയും അറിയിച്ചതായും വി ഡി സതീശൻ പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/

‘രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള നടപടി; ബോധ‍്യങ്ങളുടെ അടിസ്ഥാനത്തിൽ പാർട്ടി ഒറ്റക്കെട്ടായി എടുത്തതെന്ന് വി.ഡി. സതീശൻ