Leading News Portal in Kerala

ഭക്ഷണം കഴിക്കുന്നതിനിടെ കുഴഞ്ഞു വീണ വിദ്യാർഥിനി മരിച്ചു | Nursing student found dead in Venganoor | Kerala


Last Updated:

ഭക്ഷണം കഴിക്കുന്നതിനിടെ ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്ന് വൃന്ദ അമ്മയോട് പറയുന്നതിനിടെയാണ് കുഴഞ്ഞു വീണത്

News18News18
News18

തിരുവനന്തപുരം: നഴ്സിങ് വിദ്യാർഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വെങ്ങാനൂർ സ്വദേശിനി വൃന്ദ (20) യാണ് മരിച്ചത്. ആഹാരം കഴിക്കുന്നതിനിടെ കുഴഞ്ഞു വീണാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.

ഭക്ഷണം കഴിക്കുന്നതിനിടെ ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്ന് വൃന്ദ അമ്മയോട് പറയുകയായിരുന്നു. ഉടൻതന്നെ കുഴഞ്ഞുവീണ വൃന്ദയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജീവനൊടുക്കിയതാണെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.