Leading News Portal in Kerala

‘സ്ത്രീകളെ കണ്ടാൽ ഷാഫി ബാം​ഗ്ലൂരിലേക്ക് വിളിക്കും; രാഹുലിന്റെ ഹെഡ്മാസ്റ്ററാണ് ഷാഫി’: ​ഗുരുതര ആരോപണവുമായി CPM | CPM Palakkad district secretary raises sexual allegation against shafi Parambil | Kerala


Last Updated:

ഷാഫിയും രാഹുലും ഈ കാര്യത്തിൽ കൂട്ടുകച്ചവടം നടത്തുന്നവരാണെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി പറ‍ഞ്ഞു

News18News18
News18

പാലക്കാട്: ഷാഫി പറമ്പിൽ എംഎൽഎക്കെതിരെ ​ഗുരുതര ആരോപണവുമായി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി. ഭം​ഗിയുള്ള സ്ത്രീകളെ കണ്ടാൽ ഷാഫി ഉടൻ ബാം​ഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കുമെന്നാണ് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവിന്റെ ആരോപണം. ഷാഫിയും രാഹുലും ഈ കാര്യത്തിൽ കൂട്ടുകച്ചവടം നടത്തുന്നവരാണെന്നും സ്ത്രീവിഷയത്തിൽ രാഹുലിന്റെ ഹെഡ്മാസ്റ്ററാണ് ഷാഫി പറമ്പിലെന്നും സുരേഷ് ബാബു പരിഹസിച്ചു.

രാഹുൽ മാങ്കൂട്ടത്തിലിനെ ഒരു തരത്തിലും അം​ഗീകരിക്കില്ല. അയാളെ കോൺ​ഗ്രസിൽ‌ നിന്നും പുറത്താക്കണം, ഇതിനിതിരെ ശക്തമായ നടപടി ഇനിയും വേണം. രാഹുൽ മാങ്കൂട്ടത്തിൽ രാജി വയ്ക്കണമെന്ന് പറയാൻ ഏതെങ്കിലും തരത്തിൽ ഷാഫി പറമ്പിൽ തയ്യാറാകുമോ? ഈ കാര്യത്തിൽ ഷാഫിയും രാഹുലും കൂട്ടുകച്ചവടമാണന്നും സുരേഷ് ബാബു പറഞ്ഞു.

ഭം​ഗിയുള്ള ആരെയെങ്കിലും ഒന്നു കണ്ടാൽ, ബാം​ഗ്ലൂരിൽ ട്രിപ്പടിയ്ക്കാമോയെന്നാണ് ഷാഫി ചോദിക്കുന്നത്. അതുകൊണ്ട് രാഹുലിനെതിരെ ഈ ഹെഡ്മാഷ് എന്തെങ്കിലും മിണ്ടുമോ? അതിലും വലിയ അധ്യാപകരാണ് മുകളിലുള്ളത്. അതുകൊണ്ടാണ് വലിയ നേതാക്കൾ ഇവ‍ർക്കെതിരെ ഒന്നും മിണ്ടാത്തത്. രാഹുലിനെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ സസ്പെൻഡ് ചെയ്തതിന് പിന്നിലും ഒരു കാരണമുണ്ട്. വന്ന് വന്ന് മുറത്തിൽ കൊത്തിയപ്പോഴാണ് നടപടി ഉണ്ടായത്. അത് എന്താണെന്ന് വഴിയെ അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

ലൈം​ഗിക പീഡന ആരോപണം നേരിടുന്ന കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ മണ്ഡലത്തിൽ സജീവമായതിന് പിന്നാലെയാണ് ഷാഫി പറമ്പിലിനെതിരെയും ഗുരുതര ലൈംഗിക ആരോപണം ഉയ‍ർന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/

‘സ്ത്രീകളെ കണ്ടാൽ ഷാഫി ബാം​ഗ്ലൂരിലേക്ക് വിളിക്കും; രാഹുലിന്റെ ഹെഡ്മാസ്റ്ററാണ് ഷാഫി’: ​ഗുരുതര ആരോപണവുമായി CPM