Leading News Portal in Kerala

‘സുകുമാരൻ നായർ കട്ടപ്പ, കുടുംബ കാര്യത്തിനുവേണ്ടി അയ്യപ്പഭക്തരെ പിന്നിൽ നിന്നു കുത്തി’; കരയോഗത്തിന് മുന്നിൽ ബാനർ| Banner Compares NSS General secretary G Sukumaran Nair to Kattappa appears infront of a karayogam in pathanamthitta | Kerala


Last Updated:

പിണറായി വിജയനെയും സർക്കാരിനേയും അനുകൂലിച്ചുള്ള സുകുമാരൻ നായരുടെ പരാമർശമുണ്ടായതിന് പിന്നാലെയാണ് ബാനർ പ്രത്യക്ഷപ്പെട്ടത്

ബാനറും സുകുമാരൻ നായരുംബാനറും സുകുമാരൻ നായരും
ബാനറും സുകുമാരൻ നായരും

പത്തനംതിട്ട: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ രൂക്ഷമായി വിമർശിച്ച് പത്തനംതിട്ട വെട്ടിപ്രം കരയോഗ കെട്ടിടത്തിന് മുന്നിൽ പ്രതിഷേധ ബാനർ. ‘സുകുമാരൻ നായർ കട്ടപ്പ’ എന്നാണ് ബാനറിലെ പരിഹാസം. കുടുംബ കാര്യത്തിനുവേണ്ടി അയ്യപ്പഭക്തരെ പിന്നിൽ നിന്നു കുത്തിയെന്നും സുകുമാരൻ നായർ സമുദായത്തിന് നാണക്കേടാണെന്നും ബാനറിലുണ്ട്. പിണറായി വിജയനെയും സർക്കാരിനേയും അനുകൂലിച്ചുള്ള സുകുമാരൻ നായരുടെ പരാമർശമുണ്ടായതിന് പിന്നാലെയാണ് ബാനർ പ്രത്യക്ഷപ്പെട്ടത്. ഇതിനെതിരെയാണ് സമുദായത്തിൽ നിന്ന് തന്നെ പ്രതിഷേധം ഉയർന്നിരിക്കുന്നത്.

ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുത്തതില്‍ നയം വ്യക്തമാക്കിയാണ് എന്‍എസ് എസ് രം​ഗത്തെത്തിയത്. സർക്കാരിനെ എൻഎസ്എസിന് വിശ്വാസമുണ്ട്. വിശ്വാസ പ്രശ്നത്തിലെ നിലപാട് മാറ്റം സ്വാഗതാർഹഹമെന്ന് ജി സുകുമാരൻ നായർ പറഞ്ഞിരുന്നു.

സർക്കാരിന് വേണമെങ്കിൽ യുവതികളെ ശബരിമലയിൽ പ്രവേശിപ്പിക്കാം, അത് ചെയ്തില്ലല്ലോ എന്ന് അദ്ദേഹം ചോദിച്ചു. കോൺഗ്രസിന്‍റേത് കള്ളക്കളിയാണെന്നും സുകുമാരൻ നായർ ആരോപിച്ചിരുന്നു. വിശ്വാസ പ്രശ്നത്തിൽ കോണ്‍ഗ്രസിന് ഉറച്ച നിലപാടില്ല. ഭൂരിപക്ഷ സമുദായത്തെ പരിഗണിക്കുന്നില്ല. ബിജെപിയാകട്ടെ ഒന്നും ചെയ്യുന്നില്ല. കേന്ദ്ര സർക്കാർ വിശ്വാസികൾക്കായി ഒന്നും ചെയ്തില്ലെന്നും നിയമം കൊണ്ട് വരുമെന്ന ഉറപ്പ് പാലിച്ചില്ലെന്നും സുകുമാരൻ നായർ കൂട്ടിച്ചേര്‍ത്തു.

അതേസമയം, എൻഎസ്എസിനെ അനുനയിപ്പിക്കാൻ കോൺഗ്രസ് ശ്രമം തുടങ്ങി. നേതൃത്വവുമായി ചർച്ച നടത്താനാണ് തീരുമാനം. വിശ്വാസ പ്രശ്നത്തിൽ ഉറച്ച നിലപാടാണ് എടുത്തതെന്ന് എന്‍എസ്എസിനെ ഓർമിപ്പിക്കാനാണ് കോൺഗ്രസിന്റെ ശ്രമം.

Summary: A protest banner severely criticizing NSS General Secretary G. Sukumaran Nair was put up in front of the Vettipram Karayogam building in Pathanamthitta. The banner’s sarcastic reference reads, “Sukumaran Nair is Kattappa.” The banner further states that Sukumaran Nair “stabbed Ayyappa devotees in the back for family matters” and is “a disgrace to the community.”

മലയാളം വാർത്തകൾ/ വാർത്ത/Kerala/

‘സുകുമാരൻ നായർ കട്ടപ്പ, കുടുംബ കാര്യത്തിനുവേണ്ടി അയ്യപ്പഭക്തരെ പിന്നിൽ നിന്നു കുത്തി’; കരയോഗത്തിന് മുന്നിൽ ബാനർ