Leading News Portal in Kerala

പുനർവിവാഹിതരുടെ കുട്ടികൾക്ക് കരുതലായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ‘സുരക്ഷാ മിത്ര’ suraksha Mitra of the Department of General Education to take care of the children of remarried people | Kerala


Last Updated:

കുട്ടികൾക്ക് നേരിട്ടും പരാതി സമർപ്പിക്കാം

പ്രതീകാത്മക ചിത്രംപ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പുനർവിവാഹിതരുടെ കുട്ടികൾക്ക് കരുതലും സുരക്ഷയും ഒരുക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ‘സുരക്ഷാ മിത്ര’.  പുനർവിവാഹിതരായ മാതാപിതാക്കളുടെ ആദ്യവിവാഹത്തിലെ കുട്ടികളിൽ പലരും നേരിടുന്ന അവഗണനയും അതിക്രമങ്ങളും തടയുന്നത് ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. ഇങ്ങനെയുള്ള കുട്ടികളുടെ പട്ടിക സ്കൂളുകളിൽ തയാറാക്കുകയും ഇവരുടെ വീട്ടിൽ മാസത്തിലൊരിക്കൽ ഉദ്യോഗസ്ഥർ സന്ദർശിച്ച് വിവരങ്ങൾ ശേഖരിക്കുകയും ചെയ്യും.

ഏതെങ്കിലും കുട്ടി അവഗണനയോ അതിക്രമമോ നേരിടുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ പൊലീസ്, ചൈൽഡ് വെൽഫെയർ കമ്മിറ്റി എന്നിവരെ വിവരമറിയിക്കുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്യും. കുട്ടികൾക്ക് നേരിട്ടും പരാതി സമർപ്പിക്കാം. എല്ലാ സ്കൂളുകളിലും പരാതിപ്പെട്ടി സ്ഥാപിക്കും. വിവരങ്ങൾ രഹസ്യമായിട്ടായിരിക്കും സൂക്ഷിക്കുക. ജില്ലാതലങ്ങളിൽ 4200 അധ്യാപകർക്കും 80,000 അധ്യാപ കർക്ക് ഫീൽഡ് തലത്തിലും പരിശീലനം നൽകും. ഒക്ടോബറിലാണ് പരിശീലനം നൽകുക.