Leading News Portal in Kerala

‘എൽഡിഎഫ് സർക്കാരിന്റെ മൂന്നാംവരവിന് എൻഎസ്എസ് പിന്തുണ ഗുണം ചെയ്യും’; എംവി ഗോവിന്ദൻ NSS support will benefit the LDF governments third term says cpm state secretary MV Govindan  | Kerala


Last Updated:

എല്ലാ ജനവിഭാഗങ്ങളുടെയും പിന്തുണയ്ക്കുള്ള തെളിവാണ് എൻഎസ്എസ് പിന്തുണയെന്ന് എംവി ഗോവിന്ദൻ

എം വി ഗോവിന്ദൻഎം വി ഗോവിന്ദൻ
എം വി ഗോവിന്ദൻ

എൻഎസ്എസ് പിന്തുണ എൽഡിഎഫ് സർക്കാരിന്റെ മൂന്നാംവരവിന് ഗുണം ചെയ്യുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. എല്ലാ ജനവിഭാഗങ്ങളുടെയും പിന്തുണയ്ക്കുള്ള തെളിവാണ് എൻഎസ്എസ് പിന്തുണയെന്നും എല്ലാ വോട്ടും ഇടതുമുന്നണിക്ക് വേണമെന്നും അദ്ദേഹം പറഞ്ഞു. ഇടതുസർക്കാരിന്റെ മൂന്നാംവരവിന് കേരളം തയാറെടുത്തിരിക്കുകയാണെന്നും ശബരിമലയിലെ യുവതീപ്രവേശം അടഞ്ഞ അധ്യായമാണെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

ബിജെപിയിലെ തർക്കം കാരണം കേരളത്തിന് എയിംസ് നഷ്ടമാകുന്ന സാഹചര്യം ഒഴിവാക്കണം. കേരളത്തിലെ ബിജെപിയുടെ ഒരു വിഭാഗവും  കേന്ദ്രമന്ത്രിയും രണ്ടായി തിരിഞ്ഞ് എയിംസിനെ അവരുടെ തർക്കത്തിന്റെ ഭാഗമാക്കുകയാണ്. സംസ്ഥാന സർക്കാരും കേന്ദ്രസംഘവും കണ്ടെത്തിയ കോഴിക്കോട് ജില്ലയിലെ കിനാലൂരിൽ എയിംസ് സ്ഥാപിക്കണമെന്നും കിനാലൂരിലെ സ്ഥലം അനുയോജ്യമല്ലെന്ന് കേന്ദ്രം ഒരിക്കലും പറഞ്ഞിട്ടില്ലെന്നും ഗോവിന്ദൻ പറഞ്ഞു. നിർദേശിച്ച രണ്ട് സ്ഥലങ്ങളിൽ എയിംസ് വന്നില്ലെങ്കിൽ തമിഴ്നാട്ടിലേക്ക് പൊയ്ക്കോട്ടെയെന്ന് പറഞ്ഞ കേന്ദ്രമന്ത്രിയുടെ നിലപാട് നിരുത്തരവാദപരമാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.