Leading News Portal in Kerala

ഉപരാഷ്ട്രപതിയുടെ സുരക്ഷാ ഡ്യൂട്ടിക്കിടെ വെടിയേറ്റ് 28വർഷം വീൽചെയറിൽ കഴിഞ്ഞ വനിതാ എസ്ഐ മരിച്ചു Shot while on security duty for Vice President woman SI who spent 28 years in a wheelchair dies | Kerala


Last Updated:

1997ൽ അന്നത്തെ ഉപരാഷ്ട്രപതിയായിരുന്ന കെ.ആർ.നാരായണന്റെ സുരക്ഷാ ഡ്യൂട്ടിക്കിടെയാണ് വെടിയേൽക്കുന്നത്

News18News18
News18

ഉപരാഷ്ട്രപതിയുടെ സുരക്ഷാ ഡ്യൂട്ടിക്കിടെ വെടിയേറ്റ് 28വർഷം വീൽചെയറിൽ കഴിഞ്ഞ വനിതാ എസ്ഐ മരണത്തിന് കീഴടങ്ങി. മാഹി സ്വദേശി വളവിൽ പിച്ചക്കാരന്റവിട ബാനുവാണ് (ജാനു 75) മരിച്ചത്. പുതുച്ചേരിയിൽ എസ്ഐ ആയിരുന്നു. 1997ൽ ആണ് ബാനുവിന് വെടിയേൽക്കുന്നത്.മാഹിയിൽനിന്നുള്ള ആദ്യ പൊലീസ് ഉദ്യോഗസ്ഥയാണ് ബാനു .

അന്നത്തെ ഉപരാഷ്ട്രപതിയായിരുന്ന കെ.ആർ.നാരായണൻ പുതുച്ചേരി സന്ദർശിച്ചപ്പോൾ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്നപ്പോഴാണ് വെടിയേൽക്കുന്നത്. ഇൻസ്പെക്ടറുടെ പിസ്റ്റളിൽനിന്ന് അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നു.

നട്ടെല്ലിനു ഗുരുതര പരുക്കേറ്റ ബാനു അന്നുമുതൽ വീൽചെയറിലായിരുന്നു. 2010ലാണ് സർവീസിൽ നിന്ന് വിരമിക്കുന്നത്. ഭർത്താവ് പരേതനായ വീരപ്പൻ. മക്കൾ: മണികണ്ഠൻ, മഹേശ്വരി, ധനലക്ഷ്മി.