‘ഞങ്ങൾക്ക് രാഷ്ട്രീയമില്ല; നിലപാടിന് യാതൊരു മാറ്റവുമില്ല, സമദൂരത്തിൽ മാറ്റമില്ല’; ജി സുകുമാരൻ നായർ no change in stance and no politics says nss general secretary G Sukumaran Nair | Kerala
Last Updated:
ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും പ്രത്യേകിച്ച് അനുകൂല നിലപാട് എൻഎസ്എസിനില്ലെന്നും സുകുമാരൻ നായര്‍
തങ്ങൾക്ക് രാഷ്ട്രീയമില്ലെന്നും പറഞ്ഞ നിലപാടിന് യാതൊരു മാറ്റവുമില്ലെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സൂകുമാരൻ നായർ.സമദൂര നയത്തിൽ നിന്ന് മാറ്റമില്ല. സമദൂരത്തിലെ ശരിദൂരമാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നതെന്നും ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും പ്രത്യേകിച്ച് അനുകൂല നിലപാട് എൻഎസ്എസിനില്ലെന്നും സുകുമാരൻ നായര്‍ പറഞ്ഞു.
ചങ്ങനാശ്ശേരി പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തെ പൊതുയോഗത്തിനെത്തിയപ്പോൾ മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു ജി സുകുമാരൻ നായർ.സമദൂര നയത്തിൽ നിന്ന് ഒരിക്കലും മാറിയിട്ടില്ലെന്നും മന്നത്ത് പത്മനാഭന്റെ കാലത്തുള്ള നിലപാട് തന്നെയാണ് തുടരുന്നതെന്നും. എൻഎസ്എസ് അയ്യപ്പ സംഗമത്തിൽ പങ്കെടുത്തത് സമദൂര നയത്തിൽ നിന്നുള്ള മാറ്റമാണെന്നുള്ളത് മാധ്യമങ്ങളുടെ വ്യാഖ്യാനമാണെന്നും അദ്ദേഹം പറഞ്ഞു.
എൻഎസ്എസ് ഒരു രാഷ്ട്രീയ പാർട്ടിയുടെ കൂടെയുമില്ല. ഞങ്ങള്‍ക്ക് രാഷ്ട്രീയമില്ല. സമദൂരത്തിൽ ഒരു ശരിദൂരമുണ്ടെന്നും അതാണ് ഇപ്പോള്‍ സ്വീകരിച്ച നിലപാടെന്നും അദ്ദേഹം പറഞ്ഞു.നിലപാടിന് യാതൊരു മാറ്റവുമില്ലെന്നും പറഞ്ഞത് ശബരിമല വിഷയത്തിലെ നിലപാടാണെന്നും അദ്ദേഹം വ്യക്തമാക്കി.യോഗത്തിൽ അംഗങ്ങളോടും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും. ഈ നിലപാട് എല്ലാവരും അംഗീകരിക്കുകയും ചെയ്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kottayam,Kottayam,Kerala
September 27, 2025 2:03 PM IST
