Leading News Portal in Kerala

‘ഒരു കുടുംബത്തിലെ നാല് നായന്‍മാര്‍ രാജിവച്ചാൽ എന്‍എസ്എസിന് ഒന്നുമില്ല; സുകുമാരൻ നായർക്ക് പിന്നിൽ പാറപോലെ ഉറച്ച് നിൽക്കും’; മന്ത്രി കെ.ബി ഗണേഷ് കുമാർ Minister KB Ganesh Kumar extends support to NSS General Secretary G Sukumaran Nair | Kerala


Last Updated:

എൻഎസ്എസ് സമദൂര സിദ്ധാന്തത്തിൽ തന്നെയാണ് മുന്നോട്ട് പോകുന്നതെന്നും കെബി ഗണേഷ് കുമാർ

News18News18
News18

എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്ക് പിന്തുണയുമായി മന്ത്രി കെബി ഗണേഷ് കുമാർ. എൻഎസ്എസിന്റെ ഏറ്റവും കരുത്തുറ്റ നേതാവ് തന്നെയാണ് ജി സുകുമാരൻ നായരെന്നും അദ്ദേഹത്തിനു പിന്നിൽ പാറപോലെ ഉറച്ച് നിൽക്കുമെന്നും ഗണേഷ് കുമാർ പറഞ്ഞു.

സുകുമാരൻ നായരുടെ നിലപാടുകൾ രാഷ്ട്രീയമല്ല. എൻഎസ്എസ് സമദൂര സിദ്ധാന്തത്തിൽ തന്നെയാണ് മുന്നോട്ട് പോകുന്നത്.എന്നാൽ അഭിപ്രായം പറയാൻ പാടില്ല എന്ന് പറയുന്നത് ശരിയല്ല. അദ്ദേഹം കഴിഞ്ഞ ദിവസം സർക്കാരിനെക്കുറിച്ച് നല്ല് അഭിപ്രായങ്ങൾ പറഞ്ഞു. മുമ്പ് യുഡിഎഫിന് അനുകൂലമായി പറഞ്ഞിട്ടുണ്ട്. അദ്ദേഹം എൻഎസ്എസ് അഭിമുഖീകരിക്കുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ടാണ് അഭിപ്രായങ്ങൾ പറയുന്നത്. അല്ലാതെ അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടല്ല വ്യക്തമാക്കുന്നത്. തന്റെ നിലപാടെന്താണെന്നുള്ളത് ജി സുകുമാരൻ നായർ എൻഎസ്എസിന്റെ പ്രതിനിധി സഭാ യോഗത്തിൽ പറഞ്ഞിട്ടുണ്ടെന്നും എല്ലാവരും അതിനെ പിന്തുണച്ചതാണെന്നും ഗണേഷ് കുമാർ പറഞ്ഞു.

ഒരു കുടുംബത്തിലെ നാല് നായന്മാര്‍ രാജിവച്ചാൽ എൻഎസ്എസിന് ഒന്നുമില്ല. രാജി വച്ചാൽ അവർക്ക് പോയി. എൻഎസ്എസിനെ  നശിപ്പിക്കാനുള്ള എല്ലാ പരിപാടികളും ആസൂത്രണം ചെയ്യുന്നത് പത്തനംതിട്ട ജില്ലയിൽ നിന്നാണ്. കേസുകളും കോടതി വ്യവഹാരങ്ങളും വരുന്നത് പത്തനംതിട്ട ജില്ലയിൽ നിന്നാണ്. കാശ് മുടക്കിയാൽ ഏത് അലവലാതിക്കും ഫ്ലക്സ് അടിച്ച് അനാവശ്യം എഴുതി വെക്കാം.സുകുമാരൻ നായരുടെ കൈകളിൽ കറ പുരണ്ടിട്ടില്ല. അദ്ദേഹം അഴിമതിക്കാരനല്ല. മന്നത്ത് പത്മനാഭൻ നയിച്ച വഴിയിലൂടെ എൻഎസ്എസിനെ കൊണ്ടുപോകുന്നയാളാണ് സുകുമാരൻ നായരെന്നും ഗണേഷ് കുമാർ പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/

‘ഒരു കുടുംബത്തിലെ നാല് നായന്‍മാര്‍ രാജിവച്ചാൽ എന്‍എസ്എസിന് ഒന്നുമില്ല; സുകുമാരൻ നായർക്ക് പിന്നിൽ പാറപോലെ ഉറച്ച് നിൽക്കും’; മന്ത്രി കെ.ബി ഗണേഷ് കുമാർ