കോൺഗ്രസ് സോഷ്യൽ മീഡിയ സെൽ മുൻ അഡ്മിൻ ജീവനൊടുക്കി; മാങ്കൂട്ടം അനുകൂലികൾ ഭീഷണിപ്പെടുത്തിയെന്ന പരാതിക്ക് പിന്നാലെ| kpcc Former Social Media Cell Admin kills himself after Receiving Threats from rahul mamkootathil supporters | Kerala
Last Updated:
രാഹുല്‍ മാങ്കൂട്ടത്തിലിനെ അനുകൂലിക്കുന്ന ഡിജിറ്റല്‍ മീഡിയ ടീമംഗങ്ങൾ ഭീഷണിപ്പെടുത്തിയെന്ന് കാട്ടി പി വി ജെയിന്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് പരാതി നൽകിയിരുന്നു
കൊച്ചി: കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ മുൻ എറണാകുളം ജില്ലാ കോർഡിനേറ്ററെ ഓഫീസിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി. പാലാരിവട്ടം സ്വദേശി പി വി ജെയിന്‍ ആണ് മരിച്ചത്. എറണാകുളത്തെ ഓഫീസിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. വ്യക്തിപരമായ പ്രശ്‌നങ്ങള്‍ കാരണമെന്നാണ് മരണമെന്നാണ് ആത്മഹത്യാ കുറിപ്പില്‍ പറയുന്നതെന്ന് പൊലീസ് അറിയിച്ചു. സാമ്പത്തിക പ്രതിസന്ധിയാണ് ജീവനൊടുക്കാൻ കാരണമെന്നാണ് സൂചന
രാഹുല്‍ മാങ്കൂട്ടത്തിലിനെ അനുകൂലിക്കുന്ന ഡിജിറ്റല്‍ മീഡിയ ടീമംഗങ്ങൾ ഭീഷണിപ്പെടുത്തിയെന്ന് കാട്ടി പി വി ജെയിന്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് പരാതി നൽകിയിരുന്നു. വി ഡി സതീശനും വനിതാ നേതാക്കൾക്കും എതിരായി നടക്കുന്ന സൈബർ ആക്രമണത്തിൽ എതിരായിരുന്ന ജീവനെ രാഹുൽ മാങ്കൂട്ടത്തിലിന്റെ അനുയായികൾ ഭീഷണിപ്പെടുത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവിന് ജെയിൻ പരാതി നൽകിയിരുന്നു. തുടര്‍ന്ന് ഡിജിറ്റൽ മീഡിയ സെൽ പിരിച്ചുവിടാൻ തീരുമാനിച്ചിരുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡൽഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
Kochi [Cochin],Ernakulam,Kerala
September 30, 2025 11:57 AM IST
കോൺഗ്രസ് സോഷ്യൽ മീഡിയ സെൽ മുൻ അഡ്മിൻ ജീവനൊടുക്കി; മാങ്കൂട്ടം അനുകൂലികൾ ഭീഷണിപ്പെടുത്തിയെന്ന പരാതിക്ക് പിന്നാലെ
