പരുന്ത് ആക്രമണത്തിൽ വലഞ്ഞ് നാട്ടുകാർ; പുറത്തിറങ്ങുന്നത് ഹെൽമറ്റും കുടയും ചൂടി|eagle attack in pathanamthitta Locals using helmet and umbrella for safety | Kerala
Last Updated:
പരുന്തിനെ ഭയന്ന് ഹെൽമറ്റും കുടയും ചൂടിയാണ് പലരും വീടിന് പുറത്തിറങ്ങുന്നത്
കോഴഞ്ചേരി: അയിരൂർ പഞ്ചായത്തിലെ ഞൂഴൂർ നിവാസികൾ പരുന്തിന്റെ തുടർച്ചയായ ആക്രമണത്തിൽ വലയുന്നു. അയിരൂർ വൈദ്യശാലപ്പടി പ്രൊവിഡൻസ് ഹോമിന് സമീപ പ്രദേശങ്ങളിലെ താമസക്കാർക്കാണ് പ്രധാനമായും ദുരിതം. ചുഴുകുന്നിൽ മേലേകൂറ്റ് എം.പി. തോമസിന്റെ വീടിന് സമീപമുള്ള മരത്തിൽ നാല് ദിവസമായി നിലയുറപ്പിച്ച പരുന്ത് അതുവഴി പോകുന്നവരെയും വീടിന് പുറത്തിറങ്ങുന്നവരെയും കൊത്താൻ പറന്നിറങ്ങുകയാണ്.
കഴിഞ്ഞ ദിവസം എം.പി. തോമസിന്റെ ഭാര്യയ്ക്കും പരുന്തിന്റെ കൊത്തേറ്റു. നെറ്റിയിൽ കൊത്തേറ്റ ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. സമീപ വീടുകളിലും സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പരുന്തിനെ ഭയന്ന് ഹെൽമറ്റും കുടയും ചൂടിയാണ് പലരും വീടിന് പുറത്തിറങ്ങുന്നത്. വിവരം അറിയിച്ചതിനെ തുടർന്ന് റാന്നി വനം വകുപ്പ് ഉദ്യോഗസ്ഥരും റാപ്പിഡ് റെസ്പോൺസ് ടീമും സ്ഥലത്തെത്തിയെങ്കിലും പരുന്തിനെ പിടികൂടാൻ കഴിഞ്ഞില്ല. എത്രയും പെട്ടെന്ന് പ്രദേശത്തുനിന്ന് പരുന്തിനെ തുരത്താൻ നടപടിയെടുക്കണമെന്ന് പഞ്ചായത്തംഗം സാംകുട്ടി അയ്യക്കാവിൽ ആവശ്യപ്പെട്ടു.
Pathanamthitta,Pathanamthitta,Kerala
October 03, 2025 8:14 AM IST
