‘എന്റെത് സ്ത്രീപക്ഷ രാഷ്ട്രീയം’; ഏത് വേദിയാണെങ്കിലും ഇനിയും സംസാരിക്കുമെന്ന് റിനി ആൻ ജോർജ് | Rini Ann George explains her participation in a CPM-organized event | Kerala
Last Updated:
പ്രസ്ഥാനത്തെ സ്നേഹിക്കുന്നത് കൊണ്ടാണ് പലതും തുറന്നു പറയാത്തതെന്നും റിനി പറഞ്ഞു
കൊച്ചി: സിപിഎം സംഘടിപ്പിച്ത പരിപാടിയിൽ പങ്കെടുത്തതിൽ വിശദീകരണവുമായി നടി റിനി ആൻ ജോർജ്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ സംഘടിപ്പിച്ച പരിപാടിയായതിനാലാണ് പങ്കെടുത്തതെന്നും തന്റെ സ്ത്രീപക്ഷ രാഷ്ട്രീയമാണ് അവിടെ സംസാരിച്ചതെന്നും റിനി ആന്‍ ജോര്‍ജ് പറഞ്ഞു.
കെ ജെ ഷൈനിന് ഐകൃദാർഢ്യം ആയിരുന്നില്ലെന്നും ഇനിയും ഇത്തരത്തിലെ പരിപാടികളിൽ പങ്കെടുക്കുമെന്നും റിനി ആൻ ജോർജ് വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും നടി വ്യക്തമാക്കി.
സിപിഎമ്മുമായി ഗൂഢാലോചന നടത്തിയെന്ന് ചിലർ പ്രചരിപ്പിക്കുന്നുണ്ട്. ഇത്തരത്തിലെ ആരോപണങ്ങളെ ഉന്നയിക്കുന്നവരെ തെളിയിക്കാൻ വെല്ലുവിളിക്കുകയാണ്. ആരോപണം തെളിയിച്ചാൽ ജീവിതം തന്നെ അവസാനിപ്പിക്കുമെന്നും റിനി വെല്ലുവിളിച്ചു. തനിക്കെതിരെ സൈബർ ആക്രമണം രൂക്ഷമായികൊണ്ടിരിക്കുകയാണ്.
വിമർശനം ഉന്നയിക്കുന്നവരെ മുഴുവൻ സിപിഎം ആക്കിയിരിക്കുകയാണ്. പ്രസ്ഥാനത്തെ സ്നേഹിക്കുന്നത് കൊണ്ടാണ് പലതും തുറന്നു പറയാത്തത്. ഇതുവരെയും നേരിട്ടറിയുന്ന പല കാര്യങ്ങളും പറഞ്ഞിുട്ടില്ല. ഇനിയും പ്രകോപിപ്പിച്ചാൽ പലതും തുറന്നു പറയേണ്ടി വരുമെന്നും അതിന്റെ പ്രത്യാഘാതം വലുതായിരിക്കുമെന്നും നടി മുന്നറിയിപ്പ് നല്കി. സിപിഎമ്മിലേക്ക് സ്വാഗതം ചെയ്യാൻ കെ ജെ ഷൈനിന് സ്വാതന്ത്ര്യമുണ്ട്. അതിൽ തീരുമാനം എടുക്കേണ്ടത് താനാണെന്നും യുവ നടി കൂട്ടിച്ചേർത്തു.
Kochi [Cochin],Ernakulam,Kerala
October 03, 2025 4:51 PM IST
