Leading News Portal in Kerala

‘പണ്ട് മാറ് മറയ്ക്കാനുള്ള സമരമാണ് നടന്നിരുന്നതെങ്കില്‍ ഇന്ന് മാറ് കാണിക്കാനുള്ള ശ്രമമാണ്’;സ്ത്രീ വിരുദ്ധ പരാമർശവുമായി ഫസൽ ഗഫൂർ MES President Fazal Ghafoor made anti-women remarks in a public forum | Kerala


Last Updated:

അമിതമായ പാശ്ചാത്യവത്കരണമാണ് എല്ലാത്തിനും കാരണമെന്നും ഫസൽ ഗഫൂർ

News18News18
News18

പണ്ട് മാറ് മറയ്ക്കാനുള്ള സമരമാണ് നടന്നിരുന്നതെങ്കില്‍ ഇപ്പോള്‍ മാറ് കാണിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന്  എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂര്‍.  സിബിഎസ്ഇ അധ്യാപകരുടെ സംഗമവേദിയിലായിരുന്നു ഫസൽ ഗഫൂറിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം.

‘നിങ്ങളൊക്കെ സല്‍വാറും സാരിയുമൊക്കെയാണ് ധരിച്ചിരിക്കുന്നത്. അത് പൊന്തിച്ച് കോഴിക്കാല് കാണിക്കുന്നു. ഈ കോഴിക്കാല് കാണിച്ചിട്ട് എന്താ കാര്യം. അത് അടുത്തുള്ള ചിക്കിങിലോ കെഎഫ്‌സിയിലോ കൊണ്ടുപോയി കാണിക്കൂ. ട്രൗസറിടുന്നതില്‍ വലിയ കുഴപ്പമില്ല. പക്ഷെ അതിന്റെ വലിപ്പം ഇനിയും കുറയരുത്. അമിതമായ പാശ്ചാത്യവത്കരണമാണ് എല്ലാത്തിനും കാരണം. അത് ഇനി വേണ്ട.’ ഫസല്‍ ഗഫൂര്‍ പറഞ്ഞു.

ടീച്ചര്‍മാര്‍ പല ക്യാമ്പുകളില്‍ പോകാറുണ്ട്. എന്നാല്‍ അത് കൂത്തമ്പലമാക്കി മാറ്റരുത്. ഡിജെ വെച്ച് തുള്ളുന്നത് എന്തിനാണ്. തൊട്ടുകളിയും ചുറ്റിക്കളിയും വേണ്ട. പ്രൈവറ്റ് കളി കളിച്ചോ, പബ്ലിക് കളി വേണ്ടെന്നും ഫൈസല്‍ ഗഫൂര്‍ പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/

‘പണ്ട് മാറ് മറയ്ക്കാനുള്ള സമരമാണ് നടന്നിരുന്നതെങ്കില്‍ ഇന്ന് മാറ് കാണിക്കാനുള്ള ശ്രമമാണ്’;സ്ത്രീ വിരുദ്ധ പരാമർശവുമായി ഫസൽ ഗഫൂർ