Leading News Portal in Kerala

പാലക്കാട് ഒന്നരവയസ്സുകാരൻ കിണറ്റിൽ വീണ് മരിച്ചു | One-and-a-half-year-old child died after falling into a well in Palakkad | Kerala


Last Updated:

വൈകിട്ട് വീടിന് മുന്നിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടയിലായിരുന്നു സംഭവം

News18News18
News18

പാലക്കാട് കിണറ്റിൽ വീണ് കുഞ്ഞ് മരിച്ചു. മണ്ണാർക്കാട് കച്ചേരിപ്പറമ്പിലാണ് ഒന്നര വയസുകാരൻ കിണറ്റിൽ വീണ് മരിച്ചത്. കച്ചേരിപ്പറമ്പ് നെട്ടൻ കണ്ടൻ മുഹമ്മദ് ഫാസിലിന്റെയും മുഫീതയുടെയും മകൻ ഏദൻ ആണ് മരിച്ചത്.

ഇന്ന് വൈകിട്ടടോടെയാണ് മരണം സംഭവിച്ചത്. വൈകിട്ട് വീടിന് മുന്നിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു ഒന്നര വയസുള്ള ഏദൻ. ഇതിനിടെ അബദ്ധത്തിൽ കിണറ്റിലേക്ക് വീഴുകയായിരുന്നു. അടുക്കളയോട് ചേര്‍ന്നുള്ള ചെറിയ ആള്‍മറയുള്ള കിണറായിരുന്നു. ഇതിലേക്കാണ് കുട്ടി വീണത്.