Leading News Portal in Kerala

കെപിസിസിക്ക് വമ്പൻ ജംബോ കമ്മറ്റി;13 വൈസ് പ്രസിഡണ്ടുമാർ കൂടി; സന്ദീപ് വാര്യരടക്കം 58 ജനറൽ സെക്രട്ടറിമാരും KPCC gets a jumbo committee 13 more vice presidents 58 general secretaries  | Kerala


Last Updated:

രാഷ്ട്രീയകാര്യ സമിതിയിൽ ആറ് അംഗങ്ങളെ കൂടി ഉള്‍പ്പെടുത്തി

കെപിസിസി പുനഃസംഘടന പട്ടിക പ്രസിദ്ധീകരിച്ചു. 13 വൈസ് പ്രസിഡന്‍റുമാരെയും 59 ജനറൽ സെക്രട്ടറിമാരെയും ഉൾപ്പെടുത്തിയ ജംബോ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. രാഷ്ട്രീയകാര്യ സമിതിയിആറ് അംഗങ്ങളെ കൂടി ഉള്‍പ്പെടുത്തി.രാജമോഹൻ ഉണ്ണിത്താൻ, വി കെ ശ്രീകണ്ഠൻ, ഡീൻ കുര്യാക്കോസ്, പന്തളം സുധാകരൻ, സിപി മുഹമ്മദ്, എ കെ മണി എന്നിവരെയാണ് രാഷ്ട്രീയകാര്യ സമിതിയിൽ ഉൾപ്പെടുത്തിയത്.

ജനറൽ സെക്രട്ടറിയായിരുന്ന എം. ലിജുവിനെ മാറ്റി കെപിസിസി വൈസ് പ്രസിഡന്‍റാക്കി. തിരുവനന്തപുരം ഡിസിസി അധ്യക്ഷ സ്ഥാനം രാജിവെച്ച പാലോട് രവിയെയും കെപിസിസി വൈസ് പ്രസിഡന്‍റാക്കി. ടി.ശരത്ചന്ദ്ര പ്രസാദ്, ഹൈബി ഈഡൻ, പാലോട് രവി, വി.ടി.ബൽറാം, വി.പി. സജീന്ദ്രൻ, മാത്യു കുഴൽനാടൻ, ഡി. സുഗതൻ, രമ്യ ഹരിദാസ്, എം.ലിജു, എ.എ.ഷുക്കൂർ, എം.വിൻസന്റ്, റോയ് കെ.പൗലോസ്, ജയ്സൺ ജോസഫ് എന്നിവരാണ് വൈസ് പ്രസിഡന്റുമാർ.

വി.എ. നാരായണനാണ് ട്രഷറർ. ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യർ, ആര്യാടൻ ഷൗക്കത്ത്, ജ്യോതികുമാർ ചാമക്കാല അനിലക്കര എനന്നിവരടക്കം 59 ജനറൽ സെക്രട്ടറിമാരാുള്ളത്. ചര്‍ച്ചകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കുമൊടുവിലാണ് കെപിസിസി പുനഃസംഘടന പട്ടിക പ്രസിദ്ധീകരിച്ച്. കെപിസിസി സെക്രട്ടറിമാരെ പ്രഖ്യാപിച്ചിട്ടില്ല.

ഭാരവാഹി പട്ടിക പുറത്തുവന്നതിന് ശേഷം ജനൽ സെക്രട്ടറിമാരുടെ കൂട്ടത്തിൽ കോട്ടയം മുഡിസിസി പ്രസിഡന്‍റ് ജോഷി ഫിലിപ്പിനെയും ചേർത്ത് കെപിസിസി വാർത്താകുറിപ്പ് പ്രസിദ്ധീകരിച്ചു. കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫിന്റെ പേരിലാണ് വാർത്താകുറിപ്പ്. ക്ളറിക്കപിശകിനെത്തുടർന്ന് ജോഷിയുടെ പേര് പട്ടികയിൽ നിന്ന് ഒഴിവായതെന്നായിരുന്നു വിശദീകരണം.

മലയാളം വാർത്തകൾ/ വാർത്ത/Kerala/

കെപിസിസിക്ക് വമ്പൻ ജംബോ കമ്മറ്റി;13 വൈസ് പ്രസിഡണ്ടുമാർ കൂടി; സന്ദീപ് വാര്യരടക്കം 59 ജനറൽ സെക്രട്ടറിമാരും