Leading News Portal in Kerala

ഹിജാബ് വിവാദം: കുട്ടിയുടെ സ്കൂൾ മാറ്റുമെന്ന് പിതാവ്; ‘ആക്ഷേപം കുടുംബത്തെ മാനസികമായി തളർത്തി ‘| Anas father of the girl in hijab controversy not to continue studies at kochi st ritas | Kerala


Last Updated:

‘മകൾ ഷാൾ ധരിച്ചുവരുന്നത് മറ്റ് കുട്ടികളിൽ ഭയമുണ്ടാക്കുമെന്ന്, സമാനമായ വേഷം ധരിച്ച കന്യാസ്ത്രീകളായ അധ്യാപകർ പറഞ്ഞത് മകളെ അങ്ങേയറ്റം തളർത്തി’

ഹിജാബ് വിവാദംഹിജാബ് വിവാദം
ഹിജാബ് വിവാദം

കൊച്ചി: ഹിജാബ് വിവാദത്തെ തുടർന്ന് പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ പഠനം മകളുടെ പഠനം അവസാനിപ്പിക്കുന്നതായി പിതാവ് അനസ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അനസ് ഇക്കാര്യം അറിയിച്ചത്. നാട്ടിലെ സമാധാനം തകർക്കുന്ന തരത്തിലുള്ള നടപടിയാണ് ഉണ്ടായതെന്ന ആക്ഷേപം കുടുംബത്തെ മാനസികമായി തകർത്തുവെന്നും അനസ് പറഞ്ഞു.

കുറിപ്പ് ഇങ്ങനെ- ‘എന്റെ മകളുടെ മൗലികാവകാശമായ തലമറച്ച് സ്കൂളിൽ പോകാൻ അനുവദിക്കണമെന്ന മകളുടെ ആവശ്യത്തോട് വളരെ പോസിറ്റീവായാണ് കേരള സർക്കാറും വിദ്യാഭ്യാസ വകുപ്പും പ്രതികരിച്ചത്. ഇക്കാര്യത്തിൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ അന്വേഷണവും അതിന്റെ റിപ്പോർട്ടും മകൾ ഉന്നയിച്ച ആവശ്യം ന്യായമാണെന്നും ഗൗരവമുള്ള വിഷയമാണെന്നും വ്യക്തമാക്കുന്നതുമാണ്. എന്നാൽ തികച്ചും ന്യായമായ ഈ ആവശ്യത്തോട് സ്കൂൾ അധികൃതരിൽ നിന്നും ഉണ്ടായ പ്രതികരണങ്ങൾ വളരെ വേദനയുണ്ടാക്കുന്നതാണ്.

നാട്ടിലെ സമാധാനം തകർക്കുന്ന തരത്തിലുള്ള നടപടിയാണ് ഉണ്ടായതെന്ന ആക്ഷേപം കുടുംബത്തെ മാനസികമായി തകർത്തു. മകൾ ഷാൾ ധരിച്ചുവരുന്നത് മറ്റ് കുട്ടികളിൽ ഭയമുണ്ടാക്കുമെന്ന്, സമാനമായ വേഷം ധരിച്ച കന്യാസ്ത്രീകളായ അധ്യാപകർ പറഞ്ഞത് മകളെ അങ്ങേയറ്റം തളർത്തി. ചില രാഷ്ട്രീയ പാർട്ടി നേതാക്കളും ജനപ്രതിനിധികളും മകളെയും എന്നെയും കുറ്റക്കാരാക്കി ചിത്രീകരിക്കുകയും ആവശ്യം പിൻവലിക്കാൻ സമ്മർദം ചെലുത്തുകയും ചെയ്തു. ഇത്തരം സമ്മർദങ്ങൾ താങ്ങാനാകാതെ മനോനില തന്നെ തകരാറിലാകുന്ന സ്ഥിതിയിലാണ് ഞങ്ങൾ.

ന്യായമായ ആവശ്യമാണെങ്കിലും അതിന്റെ പേരിൽ രാഷ്ട്രീയവും വർഗീയവുമായ മുതലെടുപ്പിന് പലരും ശ്രമിക്കുന്നുവെന്നാണ് ഈ ദിവസങ്ങളിൽ ഞങ്ങൾ മനസ്സിലാക്കിയത്. അതിൽ സ്കൂളിലെ PTA പ്രസിഡന്റിന്റെ നേതൃത്വത്തിൽ നടത്തിയ വർഗീയമായ ഇടപെടൽ എനിക്കും എന്റെ മകൾക്കും വലിയ മാനസികാഘാതമാണ് ഉണ്ടാക്കിയത്. അതിനാൽ ഈ സ്കൂളിലെ മകളുടെ പഠനം അവസാനിപ്പിക്കുകയാണ്. ടി സി വാങ്ങി മറ്റേതെങ്കിലും സ്കൂളിൽ പഠനം തുടരാമെന്നാണ് ഞങ്ങളുടെ തീരുമാനം. അതോടെ ദുർവാശിയും ദുരഭിമാനവും മാറ്റിവച്ച് മറ്റ് കുട്ടികളുടെ പഠനം തടസ്സപ്പെടുത്താതെ മുന്നോട്ടുപോകാൻ സ്കൂൾ അധികൃതർ തയാറാകുമെന്ന് കരുതട്ടെ. നാട്ടിലെ സമാധാനം തകർക്കാൻ ഞങ്ങളുടെ പേര് ദുരുപയോഗം ചെയ്യുന്നതിൽനിന്ന് സ്കൂൾ അധികൃതരം പി ടി എയും മറ്റ് തത്പര കക്ഷികളും പിൻമാറണമെന്നും അഭ്യർത്ഥിക്കുന്നു’.

വിഷയത്തെ രാ​ഷ്ട്രീ​യ​വ​ത്ക​രി​ക്കാ​നാ​ണ് സ്‌​കൂ​ള്‍ മാ​നേ​ജ്മെ​ന്റി​ന്റെ ശ്ര​മ​മെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി ​ശി​വ​ന്‍കു​ട്ടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മാ​നേ​ജ്മെ​ന്റ് സ​ര്‍ക്കാ​രി​നെ വെ​ല്ലു​വി​ളി​ക്കു​ന്നു​വെ​ന്നും വെ​ല്ലു​വി​ളി ഒ​ന്നും ഇ​ങ്ങോ​ട്ട് വേ​ണ്ടെ​ന്നും മ​ന്ത്രി പ്ര​തി​ക​രി​ച്ചിരുന്നു. നി​യ​മം നി​യ​മ​ത്തി​ന്റെ വ​ഴി​ക്ക് പോ​കും. രാ​ഷ്ട്രീ​യ ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സ്കൂ​ൾ മാ​നേ​ജ്മെ​ന്റും പിടി​എ​യും പ്ര​തി​ക​രി​ച്ച​ത്. അ​ഭി​ഭാ​ഷ​ക​യും സ്കൂ​ൾ മാ​നേ​ജ്മെ​ന്റും സ​ർ​ക്കാ​രി​നെ​യും വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നെ​യും ആ​ക്ഷേ​പി​ക്കാ​നാ​ണ് ശ്ര​മി​ച്ച​തെ​ന്നും മന്ത്രി വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ കു​റ്റ​പ്പെ​ടു​ത്തി.