ഹിജാബ് വിവാദം: കുട്ടിയെ ഉടൻ സ്കൂൾ മാറ്റില്ലെന്ന് കുടുംബം; അന്തിമ തീരുമാനം ഹൈക്കോടതി നിലപാട് അറിഞ്ഞശേഷം|Kochi hijab row not to change school immediately says student family awaits high court decision | Kerala
Last Updated:
ഹൈക്കോടതി വിധി വരുന്ന വരെ കുട്ടിയെ സ്കൂളിലേക്ക് അയക്കില്ലെന്ന് രക്ഷിതാക്കൾ അറിയിച്ചു
കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസിലെ ഹിജാബ് വിവാദത്തിൽ കുട്ടിയെ ഉടൻ സ്കൂൾ മാറ്റില്ലെന്ന് കുടുംബം അറിയിച്ചു. ഹൈക്കോടതിയുടെ അന്തിമ നിലപാട് അറിഞ്ഞതിന് ശേഷം മാത്രമേ വിദ്യാർത്ഥിനിയെ സ്കൂളിൽ നിന്ന് മാറ്റുന്ന കാര്യത്തിൽ തീരുമാനമെടുക്കുകയുള്ളൂ എന്നും കുടുംബം വ്യക്തമാക്കി. ഹർജി വെള്ളിയാഴ്ച ഹൈക്കോടതി പരിഗണിക്കും.
സ്കൂൾ അധികൃതർ നൽകിയ ഹർജിയിൽ വിദ്യാർത്ഥിനിയുടെ കുടുംബത്തെ കക്ഷി ചേർത്തിട്ടുണ്ട്. ഹൈക്കോടതി വിധി വരുന്ന വെള്ളിയാഴ്ച വരെ കുട്ടിയെ സ്കൂളിലേക്ക് അയക്കില്ലെന്ന് രക്ഷിതാക്കൾ അറിയിച്ചു. നേരത്തെ, സ്കൂളിൽ തുടരാൻ മകൾക്ക് താൽപര്യമില്ലെന്നും ഉടൻ സ്കൂൾ മാറ്റുമെന്നും പിതാവ് അനസ് സൂചിപ്പിച്ചിരുന്നു.
ഹിജാബ് ധരിക്കാതെ സ്കൂളിൽ വരാമെന്ന് സമ്മതപത്രം നൽകിയാൽ വിദ്യാർത്ഥിനിക്ക് തുടർന്നും പഠിക്കാമെന്ന നിലപാടാണ് വിഷയത്തിൽ സ്കൂൾ മാനേജ്മെന്റ് സ്വീകരിച്ചത്. ഹിജാബ് ധരിക്കരുതെന്ന മാനേജ്മെന്റിന്റെ നിബന്ധന നേരത്തെ നടന്ന അനുരഞ്ജന ചർച്ചയിൽ വിദ്യാർത്ഥിനിയുടെ പിതാവ് അംഗീകരിച്ചിരുന്നുവെങ്കിലും പിന്നീട് നിലപാട് മാറ്റുകയായിരുന്നു. അതേസമയം, സംഭവത്തിൽ സ്കൂൾ മാനേജ്മെന്റിനെതിരെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.
Kochi [Cochin],Ernakulam,Kerala
October 19, 2025 11:24 AM IST
ഹിജാബ് വിവാദം: കുട്ടിയെ ഉടൻ സ്കൂൾ മാറ്റില്ലെന്ന് കുടുംബം; അന്തിമ തീരുമാനം ഹൈക്കോടതി നിലപാട് അറിഞ്ഞശേഷം
