എൻഎസ്എസ് പരിപാടിയിൽ രാഹുൽ മാങ്കൂട്ടത്തിൽ മുഖ്യാതിഥി; എത്തിയത് 19 വിവാഹങ്ങൾ ഒഴിവാക്കിയിട്ടെന്ന് എംഎൽഎ | Rahul Mamkoottathil chief guest at adoor Nss karayogam function | Kerala
Last Updated:
എൻ എസ് എസ് അടൂർ താലൂക്ക് യൂണിയന്റെ ചെയർമാനും ഈ പരിപാടിയിൽ ഉണ്ടായിരുന്നു
പത്തനംതിട്ടയിലെ എൻഎസ്എസ് പരിപാടിയിൽ മുഖ്യാതിഥിയായി രാഹുൽ മാങ്കൂട്ടത്തിൽ. മുണ്ടപ്പള്ളി 1300-ാം എൻ എസ് എസ് സംഘടിപ്പിച്ച കുടുംബ സംഘമം പരിപാടിയിലാണ് രാഹുൽ പങ്കെടുത്തത്. വിവാദങ്ങൾക്ക് ശേഷം ആദ്യമായാണ് രാഹുൽ ഗാന്ധി ഒരു എൻഎസ്എസ് പരിപാടിയിൽ പങ്കെടുക്കുന്നത്.
എൻ എസ് എസ് അടൂർ താലൂക്ക് യൂണിയന്റെ ചെയർമാനും ഈ പരിപാടിയിൽ ഉണ്ടായിരുന്നു. ഞായറാഴ്ച രാവിലെയായിരുന്നു ഈ പരിപാടി നടന്നത്.
19 വിവാഹങ്ങൾ ഒഴിവാക്കിയിട്ടാണ് കുടുംബസംഗമത്തിൽ എത്തിയതെന്ന് എംഎൽഎ പറഞ്ഞു. കരയോഗത്തിന്റെ ഭാരവാഹികൾ എല്ലാ വീടുകളിലുമെത്തി ക്ഷണിക്കുന്നതുപോലെ എന്നോടും പറഞ്ഞിരുന്നു. അതിനാൽ, ഞാനുമൊരു ഒഴുക്കൻമട്ടിലാണ് വരാമെന്ന് കരുതിയതെന്നും എന്നാൽ, പരിപാടിയുടെ നോട്ടീസ് കണ്ടപ്പോഴാണ് മുഖ്യാതിഥിയാണെന്ന് അറിഞ്ഞതെന്നും രാഹുൽ പറഞ്ഞു.
ഇത്രയും ദിവസം പാലക്കാടായിരുന്നു. ഞായറാഴ്ച ആയിരുന്നിട്ടും ഈ പരിപാടിയിൽ പങ്കെടുക്കുന്നതിനാണ് പത്തനംതിട്ടയിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു. കന്നി കഴിഞ്ഞു, തുലാം മാസത്തിലെ ആദ്യത്തെ ഞായറാഴ്ചയായിരുന്നു. ഇന്ന് പങ്കെടുക്കേണ്ട 19 കല്യാണം ഒഴിവാക്കിയിട്ടാണ് ഇങ്ങോട്ട് വന്നതെന്നും വൈകുന്നേരം കല്യാണം നടക്കുന്ന വീടുകളിലെത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Pathanamthitta,Kerala
October 20, 2025 1:39 PM IST
എൻഎസ്എസ് പരിപാടിയിൽ രാഹുൽ മാങ്കൂട്ടത്തിൽ മുഖ്യാതിഥി; എത്തിയത് 19 വിവാഹങ്ങൾ ഒഴിവാക്കിയിട്ടെന്ന് എംഎൽഎ
