Leading News Portal in Kerala

വി.എ. സക്കീർ ഹുസൈൻ സംസ്ഥാന സ്പോട്സ് കൗൺസിൽ എറണാകുളം ജില്ലാ പ്രതിനിധി | V.A. Zakir Hussain State Sports Council Ernakulam District Representative | Kerala


Last Updated:

2020-ൽ വി.എ. സക്കീർ ഹുസൈനെ സി.പി.എം. കളമശേരി ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയിരുന്നു

News18News18
News18

എറണാകുളം: വി. എ. സക്കീർ ഹുസൈനെ സംസ്ഥാന സ്പോട്സ് കൗൺസിൽ എറണാകുളം ജില്ലാ പ്രതിനിധിയായി എതിരില്ലാതെ തിരഞ്ഞെടുത്തു. കടവന്ത്ര രാജീവ്‌ ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പൊതുയോഗത്തിൽ വി.എ. സക്കീർ ഹുസൈൻ ഉൾപ്പെടെയുള്ള ഭാരവാഹികൾ എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്.

ഡോ. ജെ. ജേക്കബ് (പ്രസിഡന്റ്), എ. ആർ. രഞ്ജിത് ( വൈസ് പ്രസിഡന്റ്), വി. എ. സക്കീർ ഹുസൈൻ (സംസ്ഥാന സ്പോട്സ് കൗൺസിൽ ജില്ലാ പ്രതിനിധി) എന്നീ ഭാരവാഹികളെ 2025-2030 വർഷത്തേക്കാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട ആരോപണങ്ങളെ തുടർന്ന് 2020-ൽ വി.എ. സക്കീർ ഹുസൈനെ സി.പി.എം. കളമശേരി ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. സി.എം. ദിനേശ് മണി കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു എറണാകുളം ജില്ലാ കമ്മിറ്റി അന്ന് നടപടി എടുത്തത്.