പാലക്കാട് ദേശീയപാത കടക്കാൻ ശ്രമിക്കുന്നതിനിടെ കാർ ഇടിച്ച് 2 യുവാക്കൾ മരിച്ചു|2 youths died after hit by car while cross national highway in Palakkad | Kerala
Last Updated:
തൃശ്ശൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാർ റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ച യുവാക്കളെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു
പാലക്കാട്: വടക്കഞ്ചേരി ദേശീയപാത 544-ൽ അഞ്ചുമൂർത്തിമംഗലത്ത് നടന്ന വാഹനാപകടത്തിൽ രണ്ട് മരിച്ചു. റോഡ് മുറിച്ചുകടക്കുന്നതിനിടെ കാർ ഇടിച്ചാണ് അപകടം സംഭവിച്ചത്. തിങ്കളാഴ്ച രാത്രി 9 മണിയോടെയായിരുന്നു സംഭവം.
വടക്കഞ്ചേരി മംഗലം തെക്കേത്തറ പാഞ്ഞാംപറമ്പ് സ്വദേശി ഷിബു (27), മംഗലത്ത് വിരുന്നെത്തിയ പല്ലാവൂർ ചെമ്മണംകാട്ടിൽ കിഷോർ (26) എന്നിവരാണ് മരിച്ചത്. തൃശ്ശൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാർ റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ച യുവാക്കളെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാക്കളെ ഉടൻതന്നെ ഇരട്ടക്കുളത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വടക്കഞ്ചേരി പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
Palakkad,Palakkad,Kerala
October 21, 2025 1:36 PM IST
