കൊല്ലത്ത് നാടകാവതരണത്തിനിടെ നടന്‍ പി ആർ ലഗേഷ് വേദിയില്‍ കുഴഞ്ഞുവീണ് മരിച്ചു| Actor P R Lagesh Collapsed and Died on Stage During Drama Performance in Kollam | Kerala
Last Updated:
അമ്പലപ്പുഴ അക്ഷര ജ്വാലയുടെ വാർത്ത എന്ന നാടകത്തിൽ അഭിനയിച്ചു കൊണ്ടിരിക്കെയാണ് ലഗേഷ് കുഴഞ്ഞുവീണു മരിച്ചത്
കൊല്ലം: നാടകം അവതരിപ്പിക്കുന്നതിനിടെ നടന്‍ വേദിയില്‍ കുഴഞ്ഞുവീണ് മരിച്ചു. ആലപ്പുഴ ചമ്പക്കുളം സ്വദേശി പി ആര്‍ ലഗേഷ്(62) ആണ് മരിച്ചത്. കൊല്ലം അഞ്ചാലുംമൂട്ടില്‍ നാടകം അവതരിപ്പിച്ചുകൊണ്ടിരിക്കെയാണ് സംഭവം. ഉടന്‍ തന്നെ ലഗേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സര്‍ക്കാര്‍ ജോലിയില്‍ നിന്ന് വിരമിച്ച ശേഷമാണ് പ്രൊഫഷണല്‍ നാടകത്തില്‍ സജീവമായത്. ഇരുപത് വര്‍ഷമായി നാടകരംഗത്തുണ്ടായിരുന്നു. അമ്പലപ്പുഴ അക്ഷര ജ്വാലയുടെ വാർത്ത എന്ന നാടകത്തിൽ അഭിനയിച്ചു കൊണ്ടിരിക്കെയാണ് ലഗേഷ് കുഴഞ്ഞുവീണു മരിച്ചത്.
സി ആർ മഹേഷ് എംഎൽഎയുടെ കുറിപ്പ്- എഴുത്തുകാരനും സംവിധായകനും നിശ്ചയിക്കാത്തിടത്ത് അപ്രതീക്ഷിതമായി ജീവിതത്തിൽ വീഴുന്ന യവനികയാണ് മരണം…. അമ്പലപ്പുഴ അക്ഷര ജ്വാലയുടെ വാർത്ത എന്ന നാടകത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുമ്പോൾ പി ആർ ലഗേഷ് എന്ന ലഗേ ഷേട്ടൻ വേദിയിൽ കുഴഞ്ഞുവീണു മരിച്ചു. ജീവിതത്തിൽ പോലീസ് ഡിപ്പാർട്ട്മെൻ്റിലും നാടകത്തിൽ പല വേഷങ്ങളിലും കഴിഞ്ഞ 20 വർഷമായി മലയാള പ്രൊഫഷണൽ നാടകത്തിൽ അഭിനയിച്ചു വരികയായിരുന്നു.കഴിഞ്ഞ രണ്ടു വർഷമായി രാധാകൃഷ്ണൻ ചേട്ടനോടൊപ്പം അമ്പലപ്പുഴ അക്ഷര ജ്വാലയിൽ. കഴിഞ്ഞവർഷം അക്ഷര ജ്വാലയുടെ അനന്തരം നാടകത്തിലും ഇത്തവണ വാർത്ത എന്ന നാടകത്തിലും. ഇന്നലെ കൊല്ലം അഞ്ചാലുംമൂട്ടിൽ നാടകം അവതരിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ സ്റ്റേജിൽ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. പ്രിയപ്പെട്ട സഹോദരന് ആദരാഞ്ജലികൾ
Kollam,Kollam,Kerala
October 21, 2025 5:27 PM IST
